Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അജ്ഞാതനായ കവിയാൽ രൂപം കൊണ്ട കൃതി

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Nov 1, 2024, 10:20 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പഴയ വടക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനനഗരിയായിരുന്ന കടുത്തുരുത്തിയിൽ രാജധാനിയുടെ സമീപത്തെ മുണ്ടയ്ക്കൽ ഭവനത്തിലുള്ള കുലീനവനിതയാണ് നായികയായ ഉണ്ണുനീലി. വേണാട്ടരചനായ ആദിത്യവർമ്മയുടെ കൈവശം ഉണ്ണുനീലിയുടെ ഭർത്താവായ നായകൻ വിരഹിണിയായ പ്രാണപ്രേയസിയെ തന്റെ വൃത്താന്തങ്ങൾ അറിയിക്കുന്നതിനായി സന്ദേശം നൽകി വഴി പറഞ്ഞുകൊടുക്കുന്നതായി സങ്കല്പിച്ചെഴുതിയതാണ് ഈ കൃതി. പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അജ്ഞാതനായ കവിയാൽ വിരചിതമായ മണിപ്രവാളത്തിലുള്ള കാവ്യകൃതിയാണിത്. വടക്കുംകൂർ രാജാവോ അദ്ദേഹത്തിന്റെ നിയോഗത്താൽ മറ്റാരെങ്കിലുമോ ആണ് രചിച്ചത് എന്നു സംശയിക്കാനാവുന്ന ചില ലക്ഷണങ്ങൾ പ്രമേയത്തിൽ നിന്നുതന്നെ കണ്ടെത്താനാവുന്നുണ്ട്.

 

കടുത്തുരുത്തിയിലെ ഭാര്യാഗൃഹത്തിൽ രാത്രിയിൽ ഉണ്ണുനീലിയുമൊത്ത് കിടന്നുറങ്ങിയ നായകനെ അവരുടെ സുരഭിലമായ ദാമ്പത്യം കണ്ട് അസൂയ പെരുകിയ കള്ളിയങ്കാട്ടു നീലി എന്ന യക്ഷി എടുത്ത് ആകാശമാർഗ്ഗേ തെക്കോട്ടു സഞ്ചരിക്കുന്നിടത്താണ് കാവ്യത്തിന് ആസ്പദമായ പ്രമേയം ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ പ്രഭാതമാവുകയും കഥാനായകൻ പെട്ടെന്നുണർന്ന് നോക്കിയപ്പോൾ താൻ ഒരു യക്ഷിയുടെ കൈയ്യിൽ അകപ്പെട്ടിരിക്കുകയാണ് മനസിലായി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബാലനരസിംഹത്തെ സ്മരിച്ച് നരസിംഹമന്ത്രം ജപിച്ച ഉടൻ ഭയപ്പെട്ട യക്ഷി കഥാനായകനെ നിലത്ത് -ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഉണർന്ന നായകൻ അതുവഴി എഴുന്നെള്ളിയ വേണാട്ടു രാജാവായ ആദിത്യവർമ്മയെ കണ്ട് തന്റെ ഭാര്യയെ വിവരങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശം കൊടുത്തയയ്ക്കുന്നു. തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെ സഞ്ചരിക്കേണ്ട പാതകളും ജനപഥങ്ങളും അങ്ങാടികളും ക്ഷേത്രങ്ങളും അഭിസാരികാഗൃഹങ്ങളും സത്രങ്ങളും പുഴയിലെ കടത്തുമെല്ലാം ക്രമമായി വിവരിച്ചിരിക്കുന്നു. ഓരോ സ്ഥലങ്ങളിലും കാണാവുന്ന കാഴ്ചകൾ മാത്രമല്ല യാത്രയിൽ സന്ദേശഹരൻ വിശ്രമിക്കേണ്ടത് എവിടെവിടെയെല്ലാമെന്നും ആരുടെയൊക്കെ ആതിഥേയത്വം സ്വീകരിക്കണമെന്നും അറിയിക്കുന്നുണ്ട്.

 

മാർഗ്ഗമധ്യേയുള്ള പ്രദേശങ്ങളുടെ പ്രത്യേകതകൾ മാത്രമല്ല ജനജീവിതത്തെ കുറിച്ചുമെല്ലാം ഈ കൃതി അറിവ് നൽകുന്നു. ചിറയിൻകീഴ്, കൊല്ലം, പന്മന, കന്നേറ്റി, കണ്ടിയൂർ മറ്റം, തട്ടാരമ്പലം, തൃക്കുരട്ടി, പരുമല, ആലന്തുരുത്തി, തിരുവല്ല, കരിയനാട്ടുകാവ്, മുത്തൂർ, നാലുകോടി, തൃക്കൊടിത്താനം, മണികണ്ഠപുരം, തിരുവഞ്ചൂർ, ഏറ്റുമാനൂർ, കോതനല്ലൂർ എന്നിവിടങ്ങൾ കടന്നാണ് സന്ദേശഹരൻ കടുത്തുരുത്തിയിൽ എത്തേണ്ടത്.

 

ശ്രീപത്മനാഭക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുര വാതിൽ കടന്ന് നടക്കാവിലൂടെ യാത്ര തുടങ്ങുമ്പോൾ പാതയോരത്ത് മന്ദഹാസം തൂകി നിൽക്കുന്ന ഉണ്ണിയച്ചി എന്ന സുന്ദരിയെ കാണുന്നത് യാത്ര ശുഭകരമാക്കിത്തീർക്കും. പാൽക്കുളങ്ങര ഭഗവതിക്ഷേത്രത്തിലെത്തി തൊഴുതിട്ട് യാത്ര തുടർന്ന് വേണാടിന്റെ കുലദൈവമായ തൃപ്പാപ്പൂർ ശിവനെ ദർശിക്കണം. വാമനപുരം നദി കടലിൽ ചേരുന്ന മുതലപ്പൊഴി പിന്നിട്ട് വടക്കോട്ട് നീങ്ങിയാൽ വർക്കലയിലെത്തും. വർക്കല ജഗന്നാഥനെ തൊഴുത് നീങ്ങിയാൽ പരവൂരിലെത്തും. അവിടെ പൊഴിക്കര ഭഗവതിയെ തൊഴുത് നേരേപോയാൽ ഇന്ദ്രന്റെ അമരാവതി പോലും നാണിക്കുന്ന കൊല്ലം പട്ടണത്തിലെത്തിച്ചേരാം. വെള്ളൂർ നാണിയെന്ന പ്രമുഖവനിത പാതയോരത്ത് സ്വീകരിക്കാൻ എത്തിച്ചേരും. വീണവായനയിൽ പ്രഗത്ഭ കൂടിയായ ഈ വാരനാരി തന്റെ സ്തനഭാരം കൊണ്ട് അല്പമൊന്ന് കുനിഞ്ഞാണ് നില്പ് എന്നും പറയുന്നുണ്ട്.

ReadAlso:

ഇന്ത്യയ്ക്കൊപ്പം എന്നും നിൽക്കും എന്ന് വിശ്വാസമുള്ള ഒരു രാജ്യം അന്നത്തെ അവസ്ഥയിലും ഇന്ത്യക്കൊപ്പം നിന്നത് ആ രാജ്യം

മലമുകളിലെ പുണ്യഭൂമി, സാഹസീക സഞ്ചാരികളുടെയും ശൈശവ ഭക്തരുടേയും ഇഷ്ടക്ഷേത്രം; ഇത് കേദാർനാഥ്

ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം അറിയാമോ.? എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി മാറിയത്.?

ഒരു പോപ്പിന്റെ മരണത്തിനുശേഷം നടക്കുന്ന ചടങ്ങുകൾ എന്തൊക്കെയാണ്.?

നോക്കിനിൽക്കേ തന്നെ ഉറഞ്ഞ മഞ്ഞ് ​വജ്രങ്ങൾ നിറഞ്ഞ നി​ഗൂഢ ഗർത്തങ്ങളാകും!!

 

തുടർന്ന് മൂരിത്തിട്ട ഗണപതിക്ഷേത്രത്തിൽ എത്തണം. മുച്ചന്തിക്കലുള്ള കൊല്ലത്തങ്ങാടിയുടെ വ്യാപാരവിശേഷവും തുടർന്ന് വായിക്കാം. ചന്തയിൽ വിൽപ്പാൻ വെച്ചിരിക്കുന്ന പലവ്യഞ്ജനങ്ങളും വീട്ടുപകരണങ്ങളും നെൽവിത്തിനങ്ങളും മാത്രമല്ല വിവിധതരം മത്സ്യങ്ങളെ കുറിച്ചുമെല്ലാം കാവ്യഭാഗത്ത് രസകരമായി വിവരിക്കുന്നുണ്ട്. ആദ്യദിവസം വൈകിട്ട് കരിപ്പൂക്കളം എന്ന സ്ഥലത്താണ് തങ്ങേണ്ടത്. പിറ്റേന്ന് രാവിലെ പുറപ്പെട്ട് പന്മനയിലെത്തി സുബ്രഹ്മണ്യനെ തൊഴുതിടേണം. പിന്നീട് എത്തുന്നത് ഓടനാടിന്റെയും വേണാടിന്റെയും അതിർത്തിയായ കന്നേറ്റിയിലാണ്.

 

ഓടനാട്ടിലേക്ക് പ്രവേശിച്ചാൽ കായംകുളം കഴിഞ്ഞാൽ കണ്ടിയൂരിലേയ്ക്കാണ് യാത്ര.കണ്ടിയൂരെത്തും മുമ്പുള്ള അച്ചൻകോവിലാറിന്റെ തീരത്തുള്ള മറ്റത്തെ അങ്ങാടിയെ കുറിച്ചും മറ്റത്തെ സംഗീതജ്ഞകളായ പെൺകിടാങ്ങളെ കുറിച്ചും പരാമർശിക്കുന്നു. തട്ടാരമ്പലം കടന്ന് കണ്ടിയൂരെത്തി കണ്ടിയൂർ മഹാദേവനെ തൊഴണം. ഓടനാട്ടെ ഇരവിവർമ്മ രാജാവിനെ കൂടാതെ സുന്ദരിയായ ചെറുകര കുട്ടത്തിയെയും അവരുടെ മകളും പ്രശസ്തയുമായ ഉണ്ണിയാടിയെയും അവളുടെ വീട്ടിൽ തന്നെ പോയി കാണാമെന്നും അറിയിക്കുന്നുണ്ട്. കൂടാതെ മുത്തൂറ്റ് ഇളയച്ചി, കുറുങ്ങാട്ട് ഉണ്ണിച്ചക്കി എന്നീ വാരനാരികളെയും തുടർന്ന് സന്ധിക്കാമെന്ന് അറിയിക്കുന്നു.

 

പിന്നീട് വിവരിക്കുന്നത് പേര് പരാമർശിക്കാത്ത ഒരു ശിവക്ഷേത്രമാണ്. ചാല, ചെന്നിത്തല, എരമത്തൂർ എന്നിവിടങ്ങളിൽ ശിവക്ഷേത്രങ്ങളായതിനാൽ അതിൽ ഏതെങ്കിലുമൊന്നാവാം കാവ്യഭാഗത്ത് പരാമർശിക്കുന്നത്. തുടർന്നെത്തുന്നത് മാന്നാറിലെ പ്രശസ്തമായ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലേയ്ക്കാണ്. അവിടെ നിന്ന് സാക്ഷാൽ പനയന്നാർക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് എത്തണം. പമ്പാനദിക്ക് കുറുകെയുള്ള പാലവും കടന്ന് ചിറവാ സ്വരൂപത്തിന്റെ ആസ്ഥാനമായ ആലൻതുരുത്തിലെത്തി രായിരക്ഷോണിപാലൻ എന്ന വിശേഷണമുള്ള രാജാവിനെ സന്ദർശിച്ച് പഴവാറ് എന്ന ചടങ്ങും നടത്തി മുന്നോട്ടു നീങ്ങണം.

 

തുടർന്ന് ബ്രാഹ്മണഗ്രാമമായ തിരുവല്ലായിലെത്തും. ശ്രീവല്ലഭനെ തൊഴുത് പത്തില്ലത്തു പോറ്റിമാരുടെ സ്വീകരണത്തിന് പിടി കൊടുക്കാതെ പെട്ടെന്ന് തന്നെ പുറപ്പെട്ടോണം. കാവുംഭാഗത്തു നിന്ന് വലത്തോട്ട് തിരിഞ്ഞ് പ്രശസ്തമായ വാണിജ്യകേന്ദ്രമായ കരിനാട്ടുകാവും പിന്നിട്ട് മുത്തൂരെത്താം. മുത്തൂരു നിന്ന് വടക്കുകിഴക്കായി സഞ്ചരിച്ചാൽ ഗംഗയോട് ഉപമിച്ചിട്ടുള്ള (!) ളായിത്തോടും കടന്ന് നാലുകോടിയിലും തുടർന്ന് തൃക്കൊടിത്താനത്തും എത്തിച്ചേരാം. തൃക്കൊടിത്താനത്തെ അത്ഭുതനാരായണനെയും തൊഴുത് വടക്ക് നോക്കി പോയാൽ തെക്കുംകൂർ രാജ്യം കഴിയും വരെയും ഇരുവശത്തും വനപ്രദേശങ്ങളാണ്.

 

തെങ്ങണാലും കണ്ണൻചിറയും പിന്നിട്ട് തെക്കുംകൂറിന്റെ തലസ്ഥാനമായ മണികണ്ഠപുരത്തെത്തും. മണികണ്ഠപുരത്തെ മുരാരിയെ തൊഴുമ്പോൾ അവിടത്തെ പ്രശസ്തമായ ഊട്ടുപുരയിൽ നിന്ന് സദ്യയുടെ കോലാഹലങ്ങൾ കേൾക്കാം. തെക്കുംകൂർ രാജാവായ രാമവർമ്മയെയും കണ്ടിട്ട് നേരേ പോയാൽ തൃക്കോതമംഗലത്തെ കൊട്ടാരത്തിൽ കടവാണ്. അവിടെനിന്ന് കൊടൂരാറ്റിലൂടെ വഞ്ചിയാത്രയാണ്. വഞ്ചി പാലൂർകടവിലടുത്താൽ കരകയറി നേരേ നായാടിമറ്റവും പാലമുറിയും കടന്ന് പോളച്ചിറയിറങ്ങി തിരുവഞ്ചൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തും. ബ്രാഹ്മണസങ്കേതമായ തിരുവഞ്ചാപ്പുഴയെ തഴുകിയൊഴുകുന്ന മീനച്ചിലാറ്റിലെ വെൺകൊറ്റക്കുടകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന കടവിലിറങ്ങി മീനച്ചിലാറിനു കുറുകെ നടന്ന് മറുകര ഏറിയാൽ പേരൂരിലെത്തും.

 

കണ്ടൻചിറയിൽ താമസിക്കുന്ന കാണ്ടാംകുളത്തെ ഓമലെ (പാരി?) കുറിച്ച് ഓർമ്മിപ്പിക്കുന്നു എങ്കിലും അവളെ കാണണമെന്ന് പറയുന്നില്ല. പെട്ടെന്ന് നടന്നാൽ “തിരിഞ്ഞയ്യടിക്ക് ഏറ്റുമാനൂരെത്താം”. അതായത് ഉച്ചതിരിഞ്ഞ് രണ്ടരമണി ! ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് നേരേ പടിഞ്ഞാറോട്ട് നടന്ന് കോട്ടയും മുറിച്ച് കടന്നാൽ വേദഗിരി. വീണ്ടും വടക്കോട്ട് നടന്നാൽ കോതനല്ലൂരെത്തും.

 

നെല്ലുണങ്ങാനിട്ട് മാവിന്റെ ചുവട്ടിൽ വിശ്രമിക്കുന്ന പെൺകുട്ടികളുടെ കണ്ണിണകൾ കണ്ടിട്ട് മാൻകുട്ടികൾ മാതാവാണെന്ന് തെറ്റിദ്ധരിച്ച് അടുത്തേക്ക് അണയുന്നത് ഇവിടെ കാണാം. കോതനല്ലൂർ കഴിഞ്ഞ് മുട്ടുചിറയിൽ നിന്ന് രാജവീഥിയിലൂടെ കടുത്തുരുത്തിയിലെ കോതപുരത്തെത്താം. കോതപുരം ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്ന് അത്രയൊന്നും അകലെയല്ലാതെയാണ് മുണ്ടയ്ക്കൽ ഭവനം. അവിടെ എത്തി എന്റെ വൃത്താന്തങ്ങൾ അറിയിക്കണം എന്നാണ് കഥാനായകൻ ആദിത്യവർമ്മയോട് അഭ്യർഥിക്കുന്നത്.

 

ഉത്തരഭാഗത്തിൽ സിന്ധുദ്വീപമെന്ന പേരിൽ ചരിത്രപ്രസിദ്ധമായ കടന്തേരിയുടെ വർണ്ണന യാണ്. തുറമുഖങ്ങളിലേക്ക് പോയി കുരുമുളക് കയറ്റി വിട്ട് തിരിച്ചു വന്ന് വലിയ തോട്ടിലെ തണൽ പറ്റി വിശ്രമിക്കുന്ന ചരക്കുവഞ്ചികളെ ഇവിടെ കാണാം. വിവിധ ദേശങ്ങളിൽനിന്നുള്ള വണിക്കുകൾ ക്രയവിക്രയങ്ങൾ നടത്തുന്നു. തികഞ്ഞ ജനപഥമെന്ന നിലയിലുള്ള കടുത്തുരുത്തി അങ്ങാടിയിലെ കോലാഹലങ്ങളെല്ലാം സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. മുറിവൈദ്യന്മാരും മന്ത്രജാലക്കാരുമെല്ലാം ഉദരപൂരണത്തിനായി നടത്തുന്ന തട്ടിപ്പുകളെപ്പറ്റിയുമുണ്ട് വിവരണങ്ങൾ.

 

സമീപേ വസിക്കുന്ന പാർവ്വതിക്ക് അനിഷ്ഠമുണ്ടാകേണ്ട എന്നു കരുതി തന്റെ ഭക്തകളെ കടാക്ഷിക്കുന്നതിന് ലോഭം കാട്ടുന്നു കടുത്തുരുത്തി തളിയിലെ മഹാദേവൻ.

 

 

Tags: historykerala historyകേരളകേരള സ്റ്റോറി

Latest News

ഐവിനെ കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടു കൂടി; റിമാൻഡ് റിപ്പോർട്ട് | Nedumbassery Murder Ivin Jijo murder case remand report

കെസിഎ – എൻ.എസ്.കെ ടി20 ചാമ്പ്യൻഷിപ്പിന് തുടക്കം, ആലപ്പുഴയ്ക്കും തൃശൂരിനും വിജയം

istockphoto-1271510919-612x612

പഠനത്തിൽ എന്നും നമ്മൾ ഒന്നാമൻ: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടി കേരളം!!

പോപ്പിന് ലഭിക്കുന്നത് അമേരിക്കൻ പ്രസിഡന്റിന് തുല്യമായ വരുമാനം ? മാർപാപ്പയുടെ ജീവിതം ഇങ്ങനെ…

വയനാട് പുനരധിവാസം: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ കോടതിയെ വീണ്ടും സമീപിക്കാന്‍ അഡ്വക്കറ്റ് ജനറലിന് നിര്‍ദ്ദേശം; റവന്യൂ-തൊഴില്‍-എസ്.സി-എസ്ടി മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.