രാപകലില്ലാതെ ഫാൻ ഉപയോഗിക്കുന്നവരാണ് നമ്മൾ. എസി ഉണ്ടായാലും ഫാൻ കൂടി ഇല്ലെങ്കിൽ ചിലർക്ക് പറ്റില്ല. ഫാനിന്റെ ശബ്ദം കേൾക്കാതെ ഉറക്കം വരാത്തവരും ഉണ്ട്. എന്നാൽ വിദഗ്ധർ പറയുന്നത് രാത്രി മുഴുവൻ ഫാൻ ഇട്ട് കിടക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ്. ശ്വാസതടസം, ആസ്‌മ, അപസ്‌മാരം പോലുള്ള പ്രശ്‌നങ്ങൾ ഇത് ഉണ്ടാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
അതുപോലെ എത്രയൊക്കെ വൃത്തിയാക്കിയാലും ഫാനിലെ പൊടിപോകില്ല. ഇത് നമ്മുടെ ശ്വാസകോശത്തിൽ പ്രവേശിക്കും. ശരീരത്തിൽ കൂടുതൽ നേരം കാറ്റടിക്കുന്നത് ചർമ്മം വല്ലാതെ വരളാൻ ഇടയാക്കുന്നു. ഇത് ചർമ്മത്തിലെ ജലാംശം ബാഷ്‌പീകരിക്കാനും നിർജ്ജലീകരണം സംഭവിക്കാനും കാരണമാകുന്നു. അതിനാലാണ് രാത്രി മുഴുവൻ ഫാനിന് കീഴിൽ ഉറങ്ങിയ ശേഷം ഉണരുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നത്.
ചില സമയങ്ങളിൽ കടുത്ത ശരീരവേദനയും ഉണ്ടാകും. കുഞ്ഞുങ്ങൾ ഉറങ്ങാൻ കിടക്കുമ്പോൾ അവരുടെ മുഖത്തേക്ക് ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം. ഇനി രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങണമെങ്കിൽ ആ റൂമിൽ നിർബന്ധമായും ഒരു വെന്റിലേഷൻ എങ്കിലും ഉറപ്പാക്കേണ്ടതുണ്ട്.
ഉറങ്ങുമ്പോള്‍ ഫാന്‍ ഇടണോ വേണ്ടയോ എന്നതെല്ലാം പൂര്‍ണമായി വ്യക്തിപരമായ കാര്യങ്ങളാണെന്നാണ് സ്ലീപ് മെഡിസിന്‍ വിദഗ്ധനും സൈക്യാട്രിസ്റ്റുമായ ഗെസ്റ്റര്‍ വു പറയുന്നത്. ഓരോരുത്തരുടേയും ആരോഗ്യാവസ്ഥ പരിഗണിച്ചുവേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍. ഫാനിട്ട് ഉറങ്ങുമ്പോള്‍ ഒരു സ്ലീപ്പ് ട്രാക്കര്‍ ഉപയോഗിച്ചാല്‍ ഫാന്‍ ഏതെങ്കിലും തരത്തില്‍ ഉറക്കത്തെ ബാധിക്കുന്നുണ്ടോ എന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഫാനിട്ട് കിടക്കുന്നത് മുറിയിലെ അന്തരീക്ഷത്തെ അല്‍പ്പം തണുപ്പിക്കുന്നതിനാല്‍ മെച്ചപ്പെട്ട ഉറക്കം ലഭിക്കുകയാണ് ചെയ്യുക. അന്തരീക്ഷ താപനില കുറഞ്ഞിരിക്കുന്നതിനാല്‍ ശരീരം അതിന്റെ താപനിലയും കുറയ്ക്കും. ഇതാണ് ഉറക്കം മെച്ചപ്പെടാന്‍ കാരണം. ശരീരം വിയര്‍ക്കുന്നതും ഉറക്കത്തെ ബാധിക്കുന്ന കാര്യമാണ്. ഫാനിടുമ്പോള്‍ ഇത് പരിഹരിക്കാം. ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീകള്‍ രാത്രികാലത്ത് കൂടുതലായി വിയര്‍ക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതിനാല്‍ ഫാനിട്ട് കിടക്കുന്നതാണ് ഉത്തമം.
അടുത്തത് രസകരമായ ഒരു കാര്യമാണ്. ശബ്ദങ്ങള്‍ ഉറക്കത്തിന് തടസമാണെങ്കിലും ഫാനിന്റെ ശബ്ദം പലര്‍ക്കും താരാട്ടിന് സമാനമായ അനുഭവമാണ് ഉണ്ടാക്കുന്നത്. പുറത്തുനിന്നുള്ള മറ്റ് ശബ്ദങ്ങളെ ഫാനിന്റെ ശബ്ദം മറയ്ക്കുകയും അതുവഴി ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യും. അതേസമയം എല്ലാവര്‍ക്കും ബാധകമായ കാര്യമല്ല ഇതെന്നും ഡോ. വു പറയുന്നു.
ഫാനിട്ട് ഉറങ്ങുന്നതിന് ചില പ്രശ്‌നങ്ങളും ഉണ്ടെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു. അലര്‍ജിയുള്ളവര്‍ക്ക് ഫാന്‍ വില്ലനായിവരും. പൊടിയും വളര്‍ത്തുമൃഗങ്ങളുടെ രോമവുമെല്ലാം ഉള്‍പ്പെടെയുള്ള ചെറുകണികകളെ ‘പറപ്പിച്ച്’ ശരീരത്തിലെത്തിച്ച് തുമ്മല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ അത് വിളിച്ചുവരുത്തും. സ്ഥിരമായി വൃത്തിയാക്കാത്ത ഫാനാണെങ്കില്‍ പറയുകയും വേണ്ട. ഫാനിട്ട് ഉറങ്ങുന്നത് മുറിയിലെ അന്തരീക്ഷത്തെ ഈര്‍പ്പരഹിതമാക്കും. ഇതുവഴി നമ്മുടെ ചര്‍മ്മം ഡ്രൈ ആകും. കൂടാതെ തൊണ്ട വേദന, മൂക്കൊലിപ്പ്, ചുമ എന്നിവയ്ക്കും ഇത് കാരണമായേക്കാം.
content highlight: sleeping-with-a-fan