പ്രോട്ടീന്റെ കലവറയാണ് മുട്ട. ഇത് ശരീരത്തിന് മാത്രമല്ല മുടിക്കും പലതരത്തിലുള്ള ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. കരുത്തുള്ള മുടിക്കും മുടിയുടെ വളർച്ച പരിപോഷിപ്പിക്കുന്നതിന് വേണ്ടിയും മുട്ട സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബയോട്ടിനും മുടി പൊട്ടുന്നതിനും തടയുന്നു. കൂടാതെ മുട്ടയിൽ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും സെലീനിയം , കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം , ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്.
മുടിയ്ക്ക് പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ
ഒന്ന്
ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു മുട്ടയുടെ വെള്ളയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. 10 മിനുട്ട് നേരം മാറ്റി വയ്ക്കുക. ഷേശം ഈ പാക്ക് മുടിയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. കറ്റാർ വാഴയിൽ ധാരാളം ചേരുവകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിൽ ഫാറ്റി ആസിഡുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.
രണ്ട്
രണ്ട് മുട്ടയുടെ മഞ്ഞയും അൽപം ഒലീവ് ഓയിലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയുക.
മുട്ടയുടെ മഞ്ഞക്കരു പ്രോട്ടീൻ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും എ, ഡി, ഇ എന്നിവയാൽ സമ്പന്നമാണ്. ഈ പോഷകങ്ങൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. മറുവശത്ത്, ഒലിവ് ഓയിൽ മുടിയെ ശക്തിപ്പെടുത്തുകയും മൃദുവാക്കുകയും ചെയ്യുന്നു.
content highlight: egg-hair-packs-for-strong-and-healthy-hair