Celebrities

‘ഈ ഫീല്‍ഡില്‍ ഉള്ളവര്‍ ഒന്നും രണ്ടും മൂന്നും തവണയൊക്കെ കെട്ടും എന്നത് തെറ്റിദ്ധാരണയാണ്, എന്ത് ഉണ്ടാക്കി എന്നാണ് എല്ലാവരും ചോദിക്കുന്നത്’: ദിവ്യ

കഴിഞ്ഞ ദിവസമായിരുന്നു ടെലിവിഷന്‍ താരങ്ങളായ ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും വിവാഹം. ഇരുവരുടെയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ദിവ്യക്ക് രണ്ട് മക്കളാണുളളത്. ഇപ്പോളിതാ എങ്ങനെയാണ് ഇരുവരും വിവാഹത്തിലേക്ക് എത്തിയത് എന്നതിനെക്കുറിച്ച് ദിവ് സംസാരിക്കന്നു.

‘ഈ ഫീല്‍ഡില്‍ ഉള്ളവര്‍ ഒന്നും രണ്ടും മൂന്നും തവണയൊക്കെ കെട്ടും എന്ന കാര്യം ആളുകളുടെ തെറ്റിദ്ധാരണയാണ്. ഇനിയിപ്പോള്‍ അടുത്തതായി വരുന്നത് എന്താണെന്ന് അറിയാമോ? ഇത് ഒരാഴ്ചയേ പോവുകയുള്ളൂ, മാക്സിമം രണ്ടാഴ്ച.. അതിനുള്ളില്‍ തന്നെ ഡിവോഴ്സ് ആകും, മാറിമാറി കല്ല്യാണം കഴിക്കുകയാണ് എന്നൊക്കെ ആയിരിക്കും പറയുന്നത്. ഇപ്പോള്‍ തന്നെ നോക്കൂ, ബാലയുടെ കാര്യം.. അവരുടെ ലൈഫില്‍ എന്താണ് സംഭവിച്ചത് എന്ന് ആരും ചിന്തിക്കുന്നില്ല. മനുഷ്യന്മാര്‍ ഒരിക്കലും നന്നാകില്ല. എന്റെ മകള്‍ ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞു. അപ്പോള്‍ ഞങ്ങളുടെ ഇടയിലേക്ക് ഒരാള്‍ കയറി വരുമ്പോള്‍ അമ്മയുടെ സ്നേഹം കുറഞ്ഞു പോകുമോ എന്നുള്ള ചിന്ത ഉണ്ടാകാം. സ്വാഭാവികമാണ് അതൊക്കെ.’

‘പിന്നെ വരുന്ന ആളെ അച്ഛനായിട്ട് അവര്‍ അംഗീകരിക്കണം. അപ്പോള്‍ ഞാന്‍ മോളോട് ചോദിച്ചപ്പോള്‍ മോള്‍ക്കും അറിയില്ല ഏട്ടന്‍ ആരാണെന്ന്. അമ്മ സമ്മതിക്ക് അമ്മ എന്നാണ് മോള്‍ പറഞ്ഞത്. നമ്മള്‍ ഇങ്ങനെ എത്ര കാലം ജീവിക്കും എന്ന് അവള്‍ എന്നോട് ചോദിച്ചു. കാരണം എന്നെ പറയുന്ന ഓരോ കുത്തുവാക്കും എന്റെ മക്കള്‍ കേള്‍ക്കുന്നുണ്ട്. എന്ത് ഉണ്ടാക്കി എന്നാണ് എല്ലാവരും ചോദിക്കുന്നത്. പക്ഷേ എങ്ങനെ ജീവിച്ചു എന്ന് ആരും ചോദിക്കുന്നില്ല. ഞാന്‍ എന്റെ മക്കളുമായി എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യാറുണ്ട്. അപ്പോള്‍ ഞാന്‍ ഏട്ടനോട് പറഞ്ഞു, എന്റെ ആദ്യത്തെ കല്ല്യാണം ഞാന്‍ ഒളിച്ചോടി പോയായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ കുറെ അനുഭവിച്ചിട്ടും ഉണ്ട്.’

‘അറിയാമല്ലോ സ്വാഭാവികമായും വീട്ടുകാരെ ധിക്കരിച്ചു പോയാല്‍ അവര് അനുഭവിക്കട്ടെ എന്ന് പറഞ്ഞു വിടുകയുള്ളൂ. 18-ാം വയസ്സിലാണ് ഞാന്‍ ഒളിച്ചോടി പോയത്. അപ്പോള്‍ അത് കല്ല്യാണം എന്നപോലെ നടന്നതും ഇല്ലായിരുന്നു. അതുകൊണ്ട് ഞാന്‍ പറഞ്ഞു എനിക്ക് ഒരു ഐഡന്റിറ്റി വേണം. അപ്പോള്‍ അതിനുവേണ്ടി എനിക്ക് വീട്ടുകാരോട് ചോദിക്കണം, വീട്ടുകാരോട് വീട്ടില്‍ വന്നു ചോദിക്കണം. എല്ലാവരുടെയും സമ്മതത്തോട് മാത്രമേ വിവാഹം കഴിക്കാവൂ എന്ന്. തീര്‍ച്ചയായിട്ടും അദ്ദേഹം അതേപോലെതന്നെ ചെയ്തു. ആദ്യം ഏട്ടന്‍ ഏട്ടന്റെ വീട്ടിലാണ് പറഞ്ഞത്. ഏട്ടനും ചേച്ചിയും കൂടെ എന്നെ അമ്പലത്തില്‍ കൊണ്ടുപോയി, നേരെ അമ്മയുടെ മുന്‍പില്‍ കൊണ്ട് ചെന്ന് കാണിച്ചു. അമ്മ ആദ്യം ചോദിച്ചത് അവള്‍ സമ്മതിച്ചോ എന്നാണ്.’

‘പിന്നെ എന്റെ വീട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. ഞാനും ഏട്ടനും മക്കളും കൂടി എന്റെ വീട്ടിലേക്ക് പോയി. ജാതകം ഒക്കെ നോക്കിച്ചു. ഒത്തു. നോക്കിച്ചപ്പോള്‍ പറഞ്ഞു ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് കല്ല്യാണം നടത്താന്‍. അത് കേട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് മോള്‍ തന്നെയാണ്. അങ്ങനെയാണ് എല്ലാം നടന്നത്. ഇപ്പോള്‍ നമ്മള്‍ ആഗ്രഹിച്ച ഒരു മൊമന്റില്‍ ജീവിക്കുന്നു.’ ദിവ്യ പറഞ്ഞു.