Celebrities

അസിൻ ഭർത്താവുമായി വേർപിരിഞ്ഞോ?!

ഭർത്താവ് രാഹുല്‍ ശർമ്മയുമായുള്ള വിവാഹശേഷം അസിൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടില്ല. ഇപ്പോൾ വരുന്ന വാർത്തകൾ അസിനും ഭർത്താവും വേർപിരിയുന്നുവെന്ന പ്രചാരണമാണ്. വിവാഹത്തിന് ശേഷമുള്ള തന്റെ ഒരു ഫോട്ടോ പോലും അസിൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകർ അസിന്റെ വിശേഷങ്ങള്‍ അറിയുന്നത്. ഡിവോഴ്സ് വാർത്ത പ്രചരിച്ചതോടെ അസിൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുന്നു.

 

പന്ത്രണ്ട് വർഷങ്ങള്‍ക്ക് മുൻപ് ഞങ്ങള്‍ ആദ്യമായി ഹോളിഡേ ആഘോഷിച്ച സ്ഥലത്ത് മകളുടെ കൈയ്യും പിടിച്ച്‌ നടക്കുന്ന സന്തോഷമാണ് അസിൻ പങ്കുവയ്ക്കുന്നത്. രാഹുലിന്റെയും മകളുടെയും ഫോട്ടോകളും വീഡിയോകളും പങ്കുവച്ചിട്ടുണ്ടെങ്കിലും ഒരു ചിത്രത്തിലും അസിനില്ല. ഗ്രീസിലെ സാൻഡോരിനി എന്ന ദ്വീപിലെ മനോഹരമായ കാഴ്ചകള്‍ അസിൻ പങ്കുവച്ച പോസ്റ്റില്‍ കാണാം. രാഹുലിനൊപ്പമുള്ള മനോഹരമായ പ്രണയ നിമിഷങ്ങളും അസിൻ പങ്കുവച്ചിട്ടുണ്ട്. തെരുവീഥിയില്‍ ഒരു ഷോപ്പിലെ ലേഡിയെ അരിൻ ഗിറ്റാർ വായിച്ച്‌ അത്ഭുതപ്പെടുത്തിയതും അഭിമാനമുള്ള അമ്മ എന്ന നിലയില്‍ അസിൻ പങ്കുവയ്ക്കുന്നു.

 

അസിൻ എല്ലാ ക്യാമറ കണ്ണുകളില്‍ നിന്നും അകന്ന് നില്‍ക്കുന്നത് എന്നത് ആരാധകർക്ക് ഇപ്പോഴും കൗതുകമുള്ള കാര്യമാണ്. ഇന്ത്യയിലെ സകല സമ്ബന്നരും പങ്കെടുത്ത ആനന്ദ് അമ്ബാനിയുടെ കല്യാണത്തിന് അസിനെ ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാ സെലിബ്രിറ്റികളുടെ ഫോട്ടോകളും വൈറലായപ്പോഴും അസിന്റെ ഒരു ഫോട്ടോ പോലും പുറത്ത് വന്നില്ല.