മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട നിരവധി താരകുടുംബങ്ങൾ ഉണ്ട് മലയാളത്തിൽ. അവയിൽ ഒരുപടി മുകളിൽ തന്നെയാണ് നടൻ ശ്രീനിവാസന്റേത്. അച്ഛനും മക്കളും കൈവെക്കാത്ത മേഖലകൾ ഇല്ല ഇവിടെ. പറയാനുള്ളത് മുഖത്തുനോക്കി പറയാൻ പണ്ടുമുതല്ക്കുതന്നെ ശ്രീനിവാസൻ ധൈര്യം കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അതേ സ്വാഭാവക്കാരൻ ആണ് ഇളയമകൻ ധ്യാൻ എന്നാണ് പൊതുവെയുള്ള സംസാരം. അഭിമുഖങ്ങളിൽ രസകരമായ കഥ പറഞ്ഞാണ് ധ്യാൻ ശ്രദ്ധേയനാവുന്നത്. ഇപ്പോഴിതാ സിനിമാ കരിയറിനെക്കുറിച്ചും പിതാവ് ശ്രീനിവാസനെക്കുറിച്ചും സംസാരിക്കുകയാണ് ധ്യാൻ. സിനിമാ കരിയറിനെ താൻ പ്രൊഫഷണലായാണ് കാണുന്നതെങ്കിലും പാഷൻ കൊണ്ട് ഈ രംഗത്തേക്ക് വന്ന ആളല്ല താനെന്ന് ധ്യാൻ പറയുന്നു.
ഫിലിം മേക്കർ, നടൻ, എഴുത്തുകാരൻ എന്നീ നിലകളിൽ നമ്മൾ ഇത്രയും ബഹുമാനിക്കുന്ന വേറൊരാളില്ല. അച്ഛനും കൂടിയാകുമ്പോൾ ബഹുമാനം കൂടും. എപ്പോഴും അങ്ങനെയാണ് പുള്ളിയെ കാണുന്നത്. അതിന്റെ അകൽച്ചയുണ്ട്. ഇത്രയും വലിയ ആളെ അച്ഛാ എന്ന് വിളിക്കാൻ പറ്റില്ലല്ലോ. പറ്റും, പക്ഷെ ഞങ്ങൾ വിളിക്കാറില്ല. ഞങ്ങൾ തമ്മിൽ അങ്ങനെ അച്ഛാ മോനെ വിളിയൊന്നും ഇല്ല. അച്ഛാ എന്ന് അവസാനം വിളിച്ചതെപ്പോഴെന്ന് എനിക്കോർമ്മയില്ല.
നേരെ വന്ന് നിൽക്കുകയാണെങ്കിൽ പോലും സുഖമാണോ കഴിച്ചോ എന്നൊന്നും ജീവിതത്തിൽ ഞാൻ ചോദിച്ചിട്ടില്ല. കെട്ടിപ്പിടിച്ചിട്ടില്ല. അങ്ങനെയൊരു ഫോർമൽ ബന്ധമല്ല. ചേട്ടനോടും അങ്ങനെ തന്നെയാണ്. ബുദ്ധിജീവികൾ ചിലപ്പോൾ അങ്ങനെയായിരിക്കുമെന്നും ധ്യാൻ പറഞ്ഞു. ഇന്റിമസി കുറവാണ്. പുള്ളിക്ക് പുള്ളിയുടെ അച്ഛനിൽ നിന്ന് കിട്ടിയിട്ടില്ല. കിട്ടത്തത് കൊണ്ട് തന്നില്ല എന്നല്ല. സൗഹൃദപരമായാണ് അച്ഛൻ സംസാരിക്കാറെന്നും ധ്യാൻ പറഞ്ഞു.
പാഷൻ കൊണ്ട് സിനിമയിൽ വന്ന ആളല്ല. ഒരു അവസരം കിട്ടി, അതിൽ നിന്ന് വരുമാനം കിട്ടി. പാഷനേറ്റ് ആൾക്കാരെ കൂടെ നിർത്തുകയാണ് താൻ ചെയ്യാറെന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. പ്രിവിലേജുകളൊന്നുമില്ല. ഇവരൊക്കെ എന്നെ സിനിമയിലേക്ക് വിളിക്കുന്നതിന് കാരണം പ്രൊഫഷണലിസം കൊണ്ടാണ്. പ്രൊഫഷണലാണെങ്കിൽ പാഷനില്ലെങ്കിൽ പോലും കുഴപ്പമില്ല. ജോലി ജോലിയായിട്ട് കാണണം. സമയത്ത് പോകുക. കൃത്യമായി ജോലി തീർത്ത് പോകുക എന്നതെല്ലാം വളരെ പ്രധാനമാണ്.
ഇത്രയും ആൾക്കാരുമായുള്ള റിലേഷൻഷിപ്പാണ്. മലയാളത്തിലെ ഒരു വിധം എല്ലാ പ്രൊഡക്ഷൻ മാനേജർക്കൊപ്പവും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ഈ പ്രൊഡക്ഷൻ ഹൗസിനോടൊപ്പം രണ്ടും മൂന്നും സിനിമകൾ ചെയ്തിട്ടുണ്ട്. സ്വാഭാവികമായും അടുത്ത പടങ്ങൾ വരുമ്പോൾ എന്നെ പരിഗണിക്കും. സിനിമയുടെ വിജയ പരാജയമൊന്നും എന്നെ ബാധിച്ചിട്ടില്ല.
ബാധിച്ചിട്ടുണ്ടെങ്കിൽ താൻ ഇൻഡസ്ട്രിയിലേ ഉണ്ടാകില്ലായിരുന്നെന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. ഇന്നേ വരെ ആരോടും സിനിമ ചോദിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. ആൾക്കാർ വിളിക്കുന്നു. പോയി ചെയ്യുന്നു. വിളിച്ചില്ലെങ്കിലും ഇനി ജീവിക്കാനുള്ള സാമ്പത്തികം മുന്നോട്ടുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ ചിരിയോടെ പറഞ്ഞു.
content highlight: dhyan-about-sreenivasan