മലയാളികൾക്ക് വളരെ സുപരിചിതയായ യൂട്യൂബ്റാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ എന്നതിലുപരി വലിയൊരു ആരാധകനിരയെ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ദിയ കൃഷ്ണ. സ്വന്തമായി ഒരു ഓൺലൈൻ സ്റ്റോറും താരത്തിനുണ്ട് വലിയൊരു ആരാധകനിര തന്നെയാണ് ഈ ഓൺലൈൻ സ്റ്റോറിനും ഉള്ളത്. എന്നാൽ ഈ ഓൺലൈൻ സ്റ്റോറിൽ നിന്നും വളരെ ദുരനുഭവമായ ഒരു അവസ്ഥയുണ്ടായി എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ മറ്റൊരു യൂട്യൂബർ.
ഉപ്പും മുളകും ലൈറ്റ് എന്ന ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് എത്തുന്നത്. ദിയയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും താൻ വാങ്ങിയ പ്രൊഡക്ട് വളരെ മോശമായിരുന്നു എന്നാണ് ഇപ്പോൾ ഇവർ പറയുന്നത് മാത്രമല്ല താൻ പറ്റിക്കപ്പെട്ടു എന്നും ഇവർ പറയുന്നുണ്ട് ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം ഓക്കേ എന്നുപറഞ്ഞ് അവർ മെസ്സേജ് അയക്കാറുണ്ട് എന്നും പറയുന്നു എന്തുകൊണ്ടാണ് ഒക്കെ എന്ന് പറയുന്നത് എന്ന് താൻ ചോദിച്ചിരുന്നു എന്നാണ് ഇവർ പറയുന്നത്. ഒരു പൊട്ടിയ ഐറ്റം ആണ് തനിക്ക് ലഭിച്ചത്. അതിനെക്കുറിച്ച് ചോദിച്ചിട്ട് വ്യക്തമായ മറുപടിയുമില്ല
എന്നാൽ ഈ സംഭവം ഇത്രത്തോളം ശ്രദ്ധ നേടിയിട്ടും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ദിയ തയ്യാറായിട്ടില്ല എന്നത് പലരും പറയുന്ന ഒരു കാര്യമാണ്. അവരുടെ സ്റ്റോറിൽ നിന്നും ആഭരണം വാങ്ങിയ ഒരു വ്യക്തിക്ക് മോശ അനുഭവമുണ്ടായപ്പോൾ എന്തുകൊണ്ടാണ് അതിനെക്കുറിച്ച് ഇവർ സംസാരിക്കാതിരിക്കുന്നത് തീർച്ചയായും സംസാരിക്കേണ്ട കാര്യമല്ലേ ഇത് എന്നും പലരും ചോദിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അവരവരുടെ ഭാഗം വ്യക്തമാക്കുവാൻ വേണ്ടിയെങ്കിലും സംസാരിക്കണം എന്ന് ചിലർ കമന്റുകളിലൂടെ അറിയിക്കുകയും ചെയ്യുന്നു വളരെ മോശമായിപ്പോയി എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്.
Story Highlights ; Dhiya Krishna and uppum mulakum lite