നവംബർ രണ്ട് ശനി ഒരു പുതിയ ചലച്ചിത്ര സ്ഥാപനത്തിൻ്റെയും ഒരു പുതിയ സിനിമയുടേയും ആരംഭം കുറിക്കുന്ന ചടങ്ങ് അരങ്ങേറി. കൊച്ചിയിലെ റോയൽ ട്രൈബ്യൂട്ട് സ്യൂട്ടിലായിരുന്നു ഈ ചടങ്ങുകൾ അരങ്ങേറിയത്. ബെൻഹർഫിലിംസ് എന്ന പുതിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ഈ രംഗത്തേക്ക് കടന്നു വരുന്നത്. ബിജു ആൻ്റെണിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൻ്റെ ആദ്യ സംരംഭമാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര.
സിൻ്റോ സണ്ണിഈ ചിത്രം സംവിധാനം ചെയ്യുന്നു. പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിനു ശേഷം സിൻ്റോ സണ്ണി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൻ്റെ മുൻ നിരയിലും, അണിയറയിലും പ്രവർത്തിക്കുന്നവർ, ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ നിറ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ. ബൻഹർഫിലിംസ് എന്ന സ്ഥാപനത്തിൻ്റെ ലോഞ്ചിംഗ് സെഞ്വറി കൊച്ചുമോൻ നിർവ്വഹിച്ചു. ലിസ്റ്റിൻ സ്റ്റീഫൻ ആൽവിൻ ആൻ്റെണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ.യു.മനോജ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് സിനിമയുടെ ആരംഭം കുറിച്ചത്. സാബു ഒപ്സ് ക്യൂറസ്വിച്ചോൺ കർമ്മവും, ആദ്യകാല ചലച്ചിത്ര പ്രവർത്തകനായ ജോസ് കൊടിയൻ ഫസ്റ്റ് ക്ലാപ്പും നൽകി.
ഏറെ കൗതുകകരകരമായ ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. നഗരജീവിതത്തിൻ്റെ തിരക്കിൽ ബന്ധങ്ങളും, സൗഹൃദങ്ങളുമെല്ലാം നഷ്ട്ടപ്പെട്ട്. പോകുന്ന ഒരു സംഘം മനുഷ്യരുടെ ഇടയിലേക്ക് തികച്ചും അപ്രതീക്ഷിതമായിട്ടാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്നയാൾ കടന്നു വരുന്നത്. ഇട്ടിക്കോര പിന്നീട് അവിടുത്തെ മനുഷ്യരുമായി ഏറെ ആത്മബന്ധത്തിലായി. അതിലൂടഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ ഒരു വിഷയം തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
മനുഷ്യൻ്റെ മനസ്സിൽ നൻമയുടെ വെളിച്ചം പകരുന്ന നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രം കൂടിയായിരിക്കുമിത്. ഇട്ടിക്കോരയെന്ന കേന്ദ്ര കഥപാത്രത്തെ കെ.യു.മനോജ് അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ കെ.യു.മനോജ് മെയിൻ സ്ടീംസിനിമയുടെ മുൻനിരയിലേക്കു കടന്നു വരികയാണ്. ഹന്നാ റെജി കോശിയാണു നായിക. രജനീകാന്ത് ചിത്രമായ വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയസോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജാഫർ ഇടുക്കി ജയിംസ് എല്യ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ കലാഭവൻ റഹ്മാൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ. പൗളി വത്സൻ. ഷിനു ശ്യാമളൻ, ജസ്നിയാ കെ.ജയദീഷ്, . തുഷാരാ, അരുൺ സോൾ, പ്രിയാ കോഴിക്കോട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബിജു ആൻ്റെണിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.
സംഗീതം – ശങ്കർ ശർമ്മ, ഛായാഗ്രഹണം – റോജോ തോമസ്, എഡിറ്റിംഗ് – അരുൺ. ആർ.എസ്, കലാസംവിധാനം സൂരജ് കുറവിലങ്ങാട്, മേക്കപ്പ് -കിരൺ രാജ്, കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷാബിൽ അസീസ്, അസ്സോസ്സിയേറ്റ് ഡയറക്ടർ – സച്ചി ഉണ്ണികൃഷ്ണൻ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – മജുരാമൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രശാന്ത് കോടനാട്, പ്രൊഡക്ഷൻ കൺട്രോളർ സഫി ആയൂർ, നവംബർ ആറിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തൃപ്പൂണിത്തുറയിലും പരിസരങ്ങളിലുമായി പൂർത്തിയാകും.