സൂപ്പർ ലീഗ് കേരളയിൽ ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ഒന്നാ സ്ഥാനക്കാരായ കാലിക്കറ്റ് എഫ്‌സി, പോരാളികൾ ആയ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടും. ‘ദാവീദ് vs ഗോലിയാത്ത്’ എന്ന് പേരിട്ടിരിക്കുന്ന സെമി മത്സരം ചൊവ്വാഴ്ച കോഴിക്കോട്ടെ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് അരങ്ങേറുക. തങ്ങളുടെ ഹോം ഗ്രൗണ്ട് നേട്ടം കൊമ്പൻസിനെതിരെ പ്രയോജനപ്പെടുത്താനാകും ആതിഥേയരുടെ
ശ്രമം. ഓസ്‌ട്രേലിയൻ മാനേജർ ഇയാൻ ഗില്ലൻ്റെ ശിക്ഷണത്തിൽ 10 മത്സരങ്ങളിൽ നിന്ന് 19 പോയിൻ്റുമായി ലീഗിൽ ഒന്നാമതെത്തിയാണു കാലിക്കറ്റ് എഫ്‌സി സെമിഫൈനൽ ബെർത്ത് ഉറപ്പാക്കിയത്.
ഘാന ഡിഫൻഡർ ഒസെയ് റിച്ചാർഡ്, ബ്രസീലിയൻ പ്ലേമേക്കർ ജോൺ കെന്നഡി, ക്യാപ്റ്റൻ ജിജോ ജോസഫ്, ഹെയ്തിയിൽ നിന്നുള്ള ബഹുമുഖ പ്രതിഭ കെർവെൻസ് ബെൽഫോർട്ട് തുടങ്ങി പ്രധാന താരങ്ങൾ കാലിക്കറ്റ് എഫ്‌സി ടീമിൽ ഉൾപ്പെടുന്നു. 4-4-2 എന്ന സുസ്ഥിര ശൈലിക്ക് പേരുകേട്ട കാലിക്കറ്റ് എഫ്‌സിക്ക്, കണ്ണഞ്ചിപ്പിക്കുന്ന മധ്യനിരയും, അബ്ദുൾ ഹക്കുവിൻ്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിരോധവുമുണ്ട്. നടപ്പ്സീസണിൽ 22 സേവുകളുമായി ഗോൾകീപ്പർ വിശാൽ, ലീഗിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
അതേസമയം ബ്രസീലിയൻ തന്ത്രജ്ഞൻ സെർജിയോ അലക്‌സാന്ദ്രെ പരിശീലിപ്പിക്കുന്ന തിരുവനന്തപുരംകൊമ്പൻസ് പൊരുതി കളിച്ച് 13 പോയിൻ്റുമായി (മൂന്ന് ജയം, നാല് സമനില, മൂന്ന് തോൽവി) സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു. സാഹചര്യങ്ങൾകു അനുസരിച്ച് 4-4-2ൽ നിന്ന് 5-3-2 അല്ലെങ്കിൽ 5-2-3 എന്ന നിലയിലേക്ക് മാറാനുള്ള സെർജിയോയുടെ മിടുക്ക്, പ്രത്യേകിച്ച് കണ്ണൂരിനും തൃശ്ശൂരിനുമെതിരായ വിജയങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന മത്സരങ്ങളിൽ കൊമ്പൻസിൻ്റെ വിജയത്തിൽ നിർണായകമായിരുന്നു.
എല്ലാ കളിക്കാരും നല്ല പ്രകടനം പുറത്തെടുക്കുന്നുണ്ട്. 4 അസിസ്റ്റുകളോടെ ലീഗിൻ്റെ അസിസ്റ്റ് ലീഡറായ മിഡ്ഫീൽഡർ പാട്രിക് മോട്ട, ഫോർവേഡുകളായ മുഹമ്മദ് അഷർ, ഔട്ടെമർ ബിസ്‌പോ, അക്മൽ ഷാൻ എന്നിവർ സെമിയിൽ നിർണായകമാകും. കൊമ്പൻസിൻ്റെ ഗോൾകീപ്പർ മൈക്കൽ അമേരിക്കോയും മാസ്മരിക സേവുകളിലൂടെ ടീമിനു മുതൽക്കൂട്ടാണ് 20 സേവുകൾ നടത്തിയ അമേരിക്കോയുഡെ മികച്ച പ്രകടനമാണ് ലീഗിൽ ടീമിനു നാലാമതാക്കിയത്. ഈ സീസണിൽ ടീമുകളുടെ മൂന്നാമത്തെ മുഖമാണ് ഇത്.
ആദ്യ ഏറ്റുമുട്ടൽ 1-1 ന് സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം മത്സരത്തിൽ കാലിക്കറ്റ് ആധിപത്യം ഉറപ്പിച്ചു, 4-1 ന് ഉജ്ജ്വല വിജയം സ്വന്തമാക്കി. ഇപ്പോൾ, മികച്ച പ്രകടനത്തലൂടെ വിജയം ഉറപ്പിക്കാനാണ് കൊമ്പൻസിൻ്റെ ശ്രമം. റെനാൻ, അഖിൽ ജെ ചന്ദ്രൻ, അബ്ദുൾ ബാദിഷ്, പപ്പുയ എന്നിവർ നയിക്കുന്ന കൊമ്പൻസ് പ്രതിരോധം, കാലിക്കറ്റ് എഫ്‌സിയുഡെ അപകടകാരികളായ ഗനി അഹമ്മദ് നിഗം, ബെൽഫോർട്ട്, കെന്നഡി എന്നിവർക്കുകത്രിക പൂട്ടിടും. നേടിയ ഗോളുകളിൽ കോഴിക്കോടാണ് (18) ലീഗിൽ മുന്നിട്ട് നിൽക്കുന്നത്.
ആറ് പോയിൻ്റ് വ്യത്യാസം കൊമ്പൻസിന് മുന്നിലുള്ള വെല്ലുവിളി ഉയർത്തിക്കാട്ടുന്നു, തങ്ങളുടെ കൂട്ടായ ഊർജവും തന്ത്രവുംകൊമ്പൻസിന് കളിക്കളത്തിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. തങ്ങളുടെ ആധിപത്യം ആവർത്തിച്ച് ഉറപ്പിച്ച് ഫൈനലിൽ ഇടം പിടിക്കാൻ കാലിക്കറ്റ് എഫ്‌സി നോക്കുമ്പോൾ, എതിരാളികളെ തകർത്ത് എസ്എൽകെയുടെ ഉദ്ഘാടന സീസണിൽ വിസ്മയം തീർക്കാനാണു കൊമ്പൻസിൻ്റെ ശ്രമം. തന്ത്രത്തിൻ്റെയും പൂർണ്ണമായ നിശ്ചയദാർഢ്യത്തിൻ്റെയും ആവേശകരമായ ഏറ്റുമുട്ടലായി ഇത് മാറുമെന്ന് ഉറപ്പാണ്.
CONTENT HIGHLIGHTS;David vs Goliath: Kombans and Calicuts face to face in Super League Kerala semis