Movie News

ഒരു റിയൽ സോറി ! ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ റിലീസ് നവംബര്‍ 8ന്

മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുല്‍ നാസറാണ് ചിത്രം നിര്‍മിച്ചത്.

എം.എ നിഷാദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ‘ ഒരു അന്വേഷണത്തിന്റെ തുടക്കം’ നവംബര്‍ എട്ടിന് റിലീസിനൊരുങ്ങുന്നു. പോലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് പി.എം കുഞ്ഞുമൊയ്തീന്‍ തന്റെ സേവനകാലത്തെ ഒരു കേസുമായി ബന്ധപ്പെട്ട് ഡയറിയില്‍ എഴുതിയ കുറിപ്പുകള്‍ വികസിപ്പിച്ചാണ് നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ എം.എ നിഷാദ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അച്ഛന്റെ ഓർമക്കുറവ് മൂലം കേസ് ഡയറിയെഴുതാൻ സഹായിച്ച അപ്പോൾ മറ്റൊരു കേസിന്റെ പശ്ചാലത്തിലാണ് ഈ സിനിമയിലേക്ക് എത്തിയത്.

മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുല്‍ നാസറാണ് ചിത്രം നിര്‍മിച്ചത്. എഞ്ചിനിയറിങ് ബിരുദധാരിയും മാധ്യമ പ്രവര്‍ത്തകനുമായ ജീവന്‍ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിന്റെ ചുരുളുകളുമാണ് ചിത്രത്തിന്റെ പ്രമേയം. ഷൈന്‍ ടോം ചാക്കോ, സമുദ്രക്കനി, മുകേഷ്, വാണി വിശ്വനാഥ്, അശോകന്‍, ബൈജു സന്തോഷ് എന്നിവരോടൊപ്പം എഴുപതോളം താരങ്ങളെയാണ് ചിത്രത്തിനായി അണിനിരത്തിയിരിക്കുന്നത്. എം.എ നിഷാദും ഈ ചിത്രത്തില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. U/A സര്‍ട്ടിഫിക്കറ്റോടെ നവംബര്‍ 8 മുതല്‍ ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.

കോട്ടയം, കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ സുധീഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍, ആഭിജ, പ്രശാന്ത് അലക്‌സാണ്ടര്‍, ജോണി ആന്റണി, വിജയ് ബാബു, സുധീര്‍ കരമന, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ഷഹീന്‍ സിദ്ദിഖ്, കോട്ടയം നസീര്‍, കൈലാഷ്, ബിജു സോപാനം, കലാഭവന്‍ ഷാജോണ്‍, സായികുമാര്‍, കലാഭവന്‍ നവാസ്, പി ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, അനു നായര്‍, സിനി എബ്രഹാം, ദില്‍ഷ പ്രസാദ്, ഗൗരി പാര്‍വതി, മഞ്ജു സുഭാഷ്, ജയകൃഷ്ണന്‍, ജയകുമാര്‍, ജയശങ്കര്‍, അനീഷ് ഗോപാല്‍, ചെമ്പില്‍ അശോകന്‍, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവില്‍, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠന്‍, സുന്ദര്‍ പാണ്ട്യന്‍, സാബുഅമി, അനീഷ് ഗോപാല്‍, രാജേഷ് അമ്പലപ്പുഴ തുടങ്ങിയവരാണ് കൈകാര്യം ചെയ്തത്.