സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നേതാവിനെതിരെ ഇന്ത്യാമുന്നണി മൗനം പാലിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി വനിതാ നേതാവ് ഷൈനയ്ക്ക് എതിരായി ശിവസേന (യുബിടി) നേതാവ് അരവിന്ദ് സാവന്ത് നടത്തിയ ലൈംഗികച്ചുവയുള്ള പരാമർശത്തിനെതിെരയാണു മോദിയുടെ പ്രതികരണം. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ വച്ചാണ് മോദി ശക്തമായി പ്രതികരിച്ചത്.
‘അമ്മമാരും പെൺമക്കളും ഞെട്ടലിലാണ്. ജനങ്ങൾ അവരെ (പ്രതിപക്ഷം) ഒരു പാഠം പഠിപ്പിക്കും’– പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജാർഖണ്ഡിലെ ബിജെപി സ്ഥാനാർഥിയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരിയുമായ സീത സോറിനെ ‘അപമാനിച്ച’ കോൺഗ്രസിനെയും മോദി വിമർശിച്ചു.
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പിൽ ഷൈനയുടെ വിജയസാധ്യതയെക്കുറിച്ചു ചോദിച്ചപ്പോഴാണ് അരവിന്ദ് സാവന്ത് എംപി വിവാദപരാമർശം നടത്തിയത്.
STORY HIGHLIGHT: narendra modi condemns sexist remarks india alliance