നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളാണ് ഹൻസിക. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. ഒരു പ്രത്യേക ഫാൻ ബേസ് ഇതിനോടകം തന്നെ സ്വന്തമാക്കാൻ ഹൻസികയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ ഹൻസിക സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയാണ് വൈറലാകുന്നത്.
മാതാപിതാക്കളായ കൃഷ്ണകുമാറും സിന്ധുവുമാണ് ഹൻസികയ്ക്കൊപ്പം വീഡിയോയിലുള്ളത്. ഹു നോസ് മീ ബെറ്ററെന്ന ഗെയിമാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ഹൻസിക ചെയ്തത്. ഹൻസിക തന്റെ ഇതുവരെയുള്ള ജീവിതവും താൽപര്യവും ഇഷ്ടങ്ങളുമായി ബന്ധപ്പെട്ട കുറച്ച് ചോദ്യങ്ങളാണ് ഈ ഗെയിമിന്റെ ഭാഗമായി മാതാപിതാക്കളോട് ചോദിച്ചത്.
ആരാണോ ഏറ്റവും കൂടുതൽ ശരിയുത്തരങ്ങൾ പറയുക അവരാകും വിജയി. മകളെ സിന്ധുവും കൃഷ്ണ കുമാറും നന്നായി മനസിലാക്കിയിട്ടുണ്ടെന്നത് ഇരുവരുടെയും മറുപടികളിൽ നിന്നും വ്യക്തമാണ്. അതുപോലെ കുഞ്ഞായിരുന്നപ്പോൾ തനിക്കുണ്ടായിരുന്ന ഒരു അസുഖത്തെ കുറിച്ചും ഹൻസിക പുതിയ വീഡിയോയിൽ വെളിപ്പെടുത്തി.
കുഞ്ഞായിരുന്നപ്പോൾ തനിക്ക് അസുഖം ബാധിച്ചപ്പോൾ എത്ര വയസായിരുന്നു എന്നാണ് ഹൻസിക സിന്ധുവിനോടും കൃഷ്ണകുമാറിനോടും ചോദിച്ചത്. അതിനുള്ള മറുപടി പറയുന്ന കൂട്ടത്തിലാണ് മകളുടെ അസുഖത്തെ കുറിച്ച് ഇരുവരും സംസാരിച്ചത്. ഒന്നര വയസുള്ളപ്പോഴാണ് ഹൻസുവിന് അസുഖം പിടിപെട്ടത്. നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന അസുഖമാണ് ഹന്‍സികയ്ക്ക് പിടിപ്പെട്ടത്. വൃക്കകളെ ബാധിക്കുന്ന ഒരു അസുഖമാണ് നെഫ്രോടിക് സിൻഡ്രം.
അസുഖം ബാധിക്കുന്നവരുടെ രക്തത്തിൽ നിന്നും ധാരാളം പ്രോട്ടീനുകള്‍ അമിതമായി മൂത്രം വഴി നഷ്ടപ്പെടും. സാധാരണയായി ഒന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളെയാണ് ഈ അസുഖം ബാധിക്കാറുള്ളത്. അപൂർവമായി മുതിർന്നവരെയും ഈ അസുഖം ബാധിക്കാറുണ്ട്. ഈ അസുഖം മൂലം താൻ അന്ന് മുഖത്തൊത്തെ നീര് വന്ന് ചൈനീസ് ലുക്കുള്ള കുട്ടിയായിരുന്നുവെന്നും ഹൻസിക പറയുന്നു.
പക്ഷെ ആ ലുക്കിലുള്ള തന്റെ ചിത്രങ്ങൾ ഇഷ്ടമാണെന്നും താരപുത്രി പറഞ്ഞു. മകളുടെ അസുഖത്തെ കുറിച്ചും നൽകിയ ചികിത്സയെ കുറിച്ചും പിന്നീട് സിന്ധുവും കൃഷ്ണകുമാറും സംസാരിച്ചു. അനന്ദപുരി ഹോസ്പിറ്റലിലാണ് ഹൻസികയെ ചികിത്സിച്ചത്. അന്ന് ഹന്‍സുവിനെ ചികിത്സിച്ച ഡോക്ടര്‍ കാശിയോടും കമലയോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
അത്രയും കെയര്‍ എടുത്ത് ചികിത്സിച്ചതിനാലാണ് ഹന്‍സു ഓകെയായത്. സ്‌കൂളില്‍ പോയി തുടങ്ങിയപ്പോഴാണ് ഓകെയായത്. വളരെ കഷ്ടപ്പെട്ട ഒരു ലോങ് ജേണിയായിരുന്നു അത്. മൂന്ന് മൂന്നര വര്‍ഷം ട്രീറ്റ്‌മെന്റ് ചെയ്തു. മെഡിസിന്‍സ് തുടര്‍ന്ന് നാല് വര്‍ഷത്തോളം എടുത്തു. ഇപ്പോള്‍ ഹന്‍സു പെര്‍ഫക്ട്‌ലി ഓക്കെയാണ്. അനന്ദപുരി ഹോസ്പിറ്റലിനെ തന്റെ സെക്കന്റ് ഹോം എന്നാണ് ഹൻസു പറയാറുള്ളതെന്നും സിന്ധുവും കൃഷ്ണകുമാറും പറഞ്ഞു.
content highlight: hansika-krishna-revealed-the-disease