ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചിട്ട് മാസങ്ങളായി. ഇത്രയധികം നെഗറ്റിവിറ്റി വന്നതിനാല്‍ ബിഗ് ബോസിന് ശേഷം ജാസ്മിന്റെ ജീവിതമെന്താവും എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ തനിക്കെതിരെ ഉണ്ടായ അക്രമണങ്ങളില്‍ കാര്യമായി പ്രതികരിക്കാതെ സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുകയാണ് ജാസ്മിന് ചെയ്തത്. മാത്രമല്ല ഗബ്രിയുമായിട്ടുള്ള സൗഹൃദം അതുപോലെ തുടരാനും സാധിച്ചിരുന്നു.
ഇരുവരും ഒരുമിച്ച് പലയിടങ്ങളിലും ഉദ്ഘാടനങ്ങള്‍ക്കും മറ്റ് പൊതുപരിപാടികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും പതിവാണ്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരങ്ങള്‍ എത്താറുണ്ട്. പുറത്ത് വന്നശേഷം ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾക്കും പ്രമോഷൻ പരിപാടികൾക്കും ജബ്രി കോമ്പോയെയാണ് ക്ഷണിക്കുന്നത്.
ഷോ കഴിഞ്ഞ് ഇറങ്ങുമ്പോൾ രണ്ടുപേരും രണ്ട് വഴിക്ക് പോകുമെന്നും ഒരു വിഭാഗം ബിഗ് ബോസ് ഷോ ആരാധകർ പ്രവചിച്ചിരുന്നു. എന്നാൽ സംഭവിച്ചതെല്ലാം മറിച്ചായിരുന്നു. ജാസ്മിനെ സൈബർ ആക്രമണത്തിന് വിട്ടുകൊടുക്കാതെ ഏറ്റവും നല്ല സുഹൃത്തായി ഗബ്രി ഹൗസിൽ ഉള്ളതുപോലെ തന്നെ പുറത്തും നിലകൊള്ളുന്നുണ്ട്.
ജാസ്മിൻ മാത്രമല്ല ഇപ്പോൾ ഗബ്രിയും ഒരു കുട്ടി യുട്യൂബറാണ്. ചാനൽ തുടങ്ങി വളരെ വൈകാതെ തന്നെ ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സിനേയും ഗബ്രി സ്വന്തമാക്കി കഴിഞ്ഞു. ബിഗ് ബോസ് ഷോയ്ക്കുശേഷം ലൈം ലൈറ്റിൽ സജീവമായതിനാൽ ജാസ്മിൻ ഇപ്പോൾ സ്വന്തം നാട്ടിൽ നിന്നും മാറി കൊച്ചിയിൽ ഫ്ലാറ്റെടുത്താണ് താമസം. മാത്രമല്ല ഗബ്രിക്കൊപ്പം നിരന്തരമായി യാത്രകളും നടത്തുന്നുണ്ട്.
അത്തരത്തിൽ ഇരുവരും ഇപ്പോഴൊരു യാത്രയിലാണ്. പഞ്ചാബിലാണ് ഇരുവരും ഉള്ളത്. ഗബ്രിയുടെ സുഹൃത്തിന്റെ വിവാഹമാണ് ഈ വരുന്ന ആറാം തിയ്യതി. ജയ്പൂരിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്. അതിൽ പങ്കെടുക്കാനായി പോകുന്ന യാത്രയിൽ ജാസ്മിനേയും ഗബ്രി ഒപ്പം കൂട്ടിയതാണ്. ലോക പ്രശസ്തമായ സുവർണ്ണക്ഷേത്രം സന്ദർശിക്കണമെന്നത് ഗബ്രിയുടെ വളരെ വർഷങ്ങളായുള്ള ആഗ്രഹങ്ങളിൽ ഒന്നായിരുന്നു.
ആ ആഗ്രഹം സഫലമാക്കുന്നതിനായി ജയ്പൂർ യാത്ര മധ്യേ ഇരുവരും അമൃത്സറിൽ ഇറങ്ങി. സുവർണ്ണക്ഷേത്രവും അതിന് അടുത്തായി സ്ഥിതി ചെയ്യുന്ന ജാലിയൻ വാലാബാഗ് സ്മാരകവും സന്ദർശിച്ചതിന്റെ വിശേഷങ്ങളാണ് ജാസ്മിന്റെ ചാനലിലൂടെ പുറത്ത് വിട്ട പുതിയ വ്ലോഗ് വീഡിയോയിൽ ഇരുവരും പങ്കുവെച്ചിരിക്കുന്നത്. സുവർണ്ണക്ഷേത്രത്തിന് സമീപത്തുള്ള ഒരു ഹോട്ടലിലാണ് ഇരുവരും താമസിച്ചത്.
സുവർണ്ണക്ഷേത്രവും പരിസരവും എപ്പോഴും മഞ്ഞ് മൂടി കിടക്കുന്ന പ്രതീതിയാണെന്ന് അത് മഞ്ഞല്ല പൊല്യൂഷനാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും ഇരുവരും വീഡിയോയിൽ പറഞ്ഞു. സുവർണ്ണക്ഷേത്രം സന്ദർശിച്ചത് വളരെ നല്ലൊരു അനുഭവമായി തോന്നിയെന്നാണ് ഇരുവരും പറഞ്ഞത്. അതിനിടയിൽ ഗബ്രിക്കൊപ്പമുള്ള യാത്രയിലെ ചില രസകരമായ കാര്യങ്ങളും ജാസ്മിൻ പങ്കുവെച്ചു.
സുവർണ്ണക്ഷേത്രം പ്രശസ്തമായ ടൂറിസ്റ്റ് പ്ലെയ്സ് ആയതുകൊണ്ട് തന്നെ നല്ല തിരക്കുണ്ടായിരുന്നു. താൻ ഗബ്രിയുടെ സമീപത്ത് നിന്ന് മാറി പോകുന്നുവെന്ന് തോന്നുമ്പോൾ ഗബ്രി വഴക്ക് പറയുമെന്നും എന്നാൽ അടുത്ത് ചേർന്ന് നടന്നാൽ ആളുകൾ ശ്രദ്ധിക്കുന്നുവെന്ന് പറഞ്ഞ് അപ്പോഴും വഴക്ക് പറയുകയും മുഖം വീർപ്പിക്കുകയും ചെയ്യുമെന്നും ജാസ്മിൻ പറയുന്നു.
ഗബ്രിയുടെ പെരുമാറ്റം കാണുമ്പോൾ തനിക്ക് ചിലപ്പോഴൊക്കെ ദേഷ്യം വരുമെന്നും ജാസ്മിൻ പറയുന്നു. വെളുത്ത ചുരിദാറിൽ അതീവ സുന്ദരിയായാണ് വീഡിയോയിൽ ജാസ്മിൻ പ്രത്യക്ഷപ്പെട്ടത്. വെളുത്ത നിറത്തിലുള്ള കുർത്ത ഷർട്ടായിരുന്നു ഗബ്രിയുടെ വേഷം. അടുത്തിടെ ഇരുവരും മേഘാലയ ട്രിപ്പ് നടത്തിയതും വൈറലായിരുന്നു. ഗബ്രിക്കൊപ്പം കൂടിയതോടെയാണ് ജാസ്മിൻ നീണ്ട യാത്രകൾ ചെയ്ത് തുടങ്ങിയത്.
content highlight: jasmin-jaffer-revealed