Celebrities

‘ഏത് ബ്രാൻഡാണ് വലിക്കുക, അത് വാങ്ങിവെക്കാമെന്ന് അവർ; നിങ്ങളൊക്കെ ഇങ്ങനെയാണോ എന്നെ പറ്റി വിചാരിക്കുന്നത്’? വാണി വിശ്വനാഥ് | vani-viswanath-shares-a-incident

വാണിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി എന്നീ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം ശ്രദ്ധേയ വേഷം ലഭിച്ച നടിയാണ് വാണി വിശ്വനാഥ്. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം ചെയ്ത ഘരണ മൊ​ഗുഡു വൻ ഹിറ്റായിരുന്നു. സൂപ്പർസ്റ്റാറുകൾക്കൊപ്പം വാണിയെ ഇനിയും കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. സിനിമാ രം​ഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തുകയാണ് നടി വാണി വിശ്വനാഥ്. നവംബർ എട്ടിന് ഒരു അന്വേഷണത്തിന്റെ തുടക്കം റിലീസ് ചെയ്യും. തിരിച്ച് വരവിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് ആ​ഗ്രഹമെന്നും നടി പറഞ്ഞു.

മുമ്പ് ചെയ്ത സിനിമകളിലെ പ്രകടനമാണ് വാണി വിശ്വനാഥിന് ഇന്നും ജനപ്രീതി നിലനിൽക്കാൻ കാരണം.സൂസന്ന എന്ന സിനിമയിലെ വാണിയുടെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ടിവി ചന്ദ്രൻ സംവിധാനം ചെയ്ത സൂസന്നയിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം 2000 ൽ വാണി നേടിയിട്ടുണ്ട്.

ഇപ്പോഴിതാ ആ കഥാപാത്രത്തെക്കുറിച്ചും തനിക്കുള്ള ഇമേജിനെക്കുറിച്ചും സംസാരിക്കുകയാണ് വാണി വിശ്വനാഥ്. വളരെ കഷ്ടപ്പെട്ടാണ് ഈ സിനിമയിലെ ചില സീനുകൾ ചെയ്തതെന്ന് വാണി പറയുന്നു. ക്യൂ സ്റ്റുഡിയോയാണ് പ്രതികരണം. മദ്യപിക്കുകയും സി​ഗരറ്റ് വലിക്കുകയും വേണം. അതൊക്കെ ചെയ്യാൻ എനിക്ക് പറ്റില്ലായിരുന്നു. വലിക്കുമ്പോൾ ചുമ വരും.

ഇന്നത്തെ പോലെ ഡിജിറ്റൽ അല്ല ഫിലിമാണ്. അത്രയും അഭിനയിച്ച് വന്ന ഷോട്ട് പെട്ടെന്ന് നിർത്തും. അത് പ്രശ്നമായിരുന്നു. കുറച്ചൊക്കെ പഠിച്ച ശേഷമാണ് പിന്നീട് അഭിനയിച്ചത്. ഇപ്പോൾ ചെയ്ത ആസാദി എന്ന സിനിമയിലും ഇങ്ങനെയൊരു സീനുണ്ടായിരുന്നു. അവർക്ക് പിന്നെ എന്നെ വിശ്വാസമുള്ളത് പോലെയായിരുന്നു. ഏത് ബ്രാൻഡാണ് വലിക്കുക, അതൊന്ന് വാങ്ങിച്ച് വെക്കാനായിരുന്നു എന്ന് പറഞ്ഞു. ‌നിങ്ങളൊക്കെ ഇങ്ങനെയാണോ വിചാരിച്ച് വെച്ചിരിക്കുന്നതെന്ന് താൻ ചോദിച്ചെന്നും വാണി വിശ്വനാഥ് ചിരിയോടെ പറഞ്ഞു.

തന്റെ കഥാപാത്രങ്ങളുടെ ഇമേജ് കാരണമായിരിക്കും അതെന്നും നടി പറഞ്ഞു.ഒരു അന്വേഷണത്തിന്റെ തുടക്കം ആണ് വാണിയുടെ പുതിയ സിനിമ. എംഎ നിഷാദാണ് ചിത്രം സംവിധാനം ചെയ്തത്. മുഴുനീള വേഷമല്ലെങ്കിലും പ്രധാനപ്പെട്ട കഥാപാത്രമാണ് തനിക്ക് സിനിമയിലെന്ന് വാണി പറയുന്നു. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

നായികയായി സജീവമായിരുന്ന കാലത്ത് തെലുങ്ക് സിനിമകളിലും മികച്ച അവസരങ്ങൾ വാണി വിശ്വനാഥിന് ലഭിച്ചിട്ടുണ്ട്. വാണിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇടവേളയെടുത്തപ്പോൾ സിനിമ മിസ് ചെയ്തിട്ടില്ലെന്ന് വാണി വിശ്വനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അതിനേക്കാൾ സന്തോഷം തരുന്ന കാര്യങ്ങളിലായിരുന്നു താനെന്നും നടി വ്യക്തമാക്കി.

content highlight: vani-viswanath-shares-a-incident