ഇപ്പോള്‍ ഒട്ടുമിക്ക വീടുകളിലും അലങ്കാരമത്സ്യങ്ങള്‍ വളര്‍ത്തുന്നത് സാധാരണയാണ്. എന്നാല്‍ ഇത് ചെയ്യുന്നത് ഭംഗിക്കുവേണ്ടിയാണ്. എന്നാല്‍ ചൈനീസ് വാസ്തു പ്രകാരം അലങ്കാരമത്സ്യങ്ങള്‍ വളര്‍ത്തുന്നത് വീടിന് ഐശ്വര്യം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
സാമ്പത്തിക പുരോഗതി ഉണ്ടാവാനായി ഓഫീസിലോ വീട്ടിലോ പ്രധാന മുറിയുടെ വടക്ക് കിഴക്കേ മൂലയിലായി ഒരു അക്വേറിയം സ്ഥാപിക്കാം. അതില്‍ 8 സ്വര്‍ണമത്സ്യങ്ങളും ഒരു കറുത്ത മത്സ്യവും ഉണ്ടെങ്കില്‍ നിശ്ചയമായും അവിടെ ഐശ്വര്യം ഉണ്ടാകുന്നതാണ്. മത്സ്യത്തെ വളര്‍ത്തുന്നത് ദൃഷ്ടി ദോഷത്തിന് പരിഹാരമാണ്.
അക്വേറിയത്തിലെ മത്സ്യങ്ങളെ നോക്കിയിരിക്കുന്നത് മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കാന്‍ ഉപകാരപ്പെടുകയും ചെയ്യും. ദൈവം മത്സ്യമായി ആദ്യം അവതരിച്ചു എന്നാണ് ഭാരതീയ സങ്കല്പം. മത്സ്യാവതാരം തൊട്ട് വര്‍ണിക്കുന്ന നാരായണീയം എഴുതിയതിലൂടെ ഭട്ടതിരിയുടെ വാതരോഗം മാറി എന്നാണ് ഐ തിഹ്യം. ഇന്നും അസുഖം മാറാനായി പലരും ഇത് പാരായണം ചെയ്യുകയും ചെയ്യുന്നു. ചൈനീസ് വാസ്തു ശാസ്ത്രം അനുസരിച്ച് വീട്ടില്‍ മത്സ്യത്തെ വളര്‍ത്തുന്നത് ഐശ്വര്യം നല്‍കും.
ഹോണ്‍ മത്സ്യത്തിന്റെ ശരീരത്തിലെ കറുത്ത പാടുകള്‍ സമ്പത്തിന്റെ സൂചനയാണെന്ന് വിശ്വസിച്ച് പോരുന്നു. നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ നിന്നു തുരത്തി പോസിറ്റീവ് എനര്‍ജി നിറയ്ക്കാനും ഈ മത്സ്യത്തിന് പ്രത്യേക കഴിവുണ്ടെന്നാണ് വിശ്വാസം.
ഐശ്വര്യവും, സമ്പത്തും, അധികാരവും, ആരോഗ്യവും കൊണ്ടുവരാന്‍ അരോവണ മത്സ്യത്തിന് കഴിവുണ്ടെന്നാണ് ചൈനീസ് വാസ്തു പറയുന്നത്. ഈ മത്സ്യം നിങ്ങളുടെ അക്വേറിയത്തില്‍ ഉണ്ടെങ്കില്‍ സമ്പത്ത് കൈവരാനുള്ള സാഹചര്യം നിങ്ങളെ തേടിവരുമെന്നാണ് വിശ്വാസം. ദുഷ്ട ശക്തികളില്‍ നിന്നും അരോവണ മത്സ്യം നിങ്ങളെ സംരക്ഷിയ്ക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
വീട്ടില്‍ ഡ്രാഗര്‍ കാര്‍പ്പുണ്ടെങ്കില്‍ ആഗ്രഹിച്ചതെല്ലാം താനെ ലഭിക്കുമെന്നാണ് ചൈനീസ് വാസ്തു പറയുന്നത്. കൂടാതെ കരിയറില്‍ അഭിവൃത്തിയുണ്ടാകാനും ഡ്രാഗണ്‍ കാര്‍പ്പിന്റെ സാന്നിധ്യം സഹായിക്കുന്നു. തൊഴില്‍ പരമായ ഉന്നതിയ്ക്കും,വിദ്യാഭ്യാസ പരമായ അഭിവൃദ്ധിക്കും ഡ്രാഗണ്‍ കാര്‍പ്പിനെ അക്വേറിയത്തില്‍ വളര്‍ത്തിയാല്‍ മതി.
ഒരു കറുത്ത നിറമുള്ള മത്സ്യത്തോടൊപ്പം എട്ട് സ്വര്‍ണ്ണ മത്സ്യങ്ങള്‍ കൂടിയുണ്ടെങ്കില്‍ വീട്ടില്‍ ഭാഗ്യം വരും. അലങ്കാര മത്സ്യങ്ങളില്‍ കാണാന്‍ ഏറ്റവും ഭംഗിയുള്ളതും ഈ സ്വര്‍ണമത്സ്യമാണ്. ദമ്പതിമാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെങ്കില്‍ രണ്ട് സ്വര്‍ണമത്സ്യങ്ങളെ അക്വേറിയത്തില്‍ നിറച്ചാല്‍ മതി.
ഏഞ്ചല്‍ഫിഷിന് ഭാഗ്യം കൊണ്ടുവരാനുള്ള കഴിവുണ്ടത്രെ. ശോഭനമായ ഭാവിയുടെയും സമ്പത്തിന്റെയും പ്രതീകമായാണ് ഈ മത്സ്യത്തെ പലരും കണക്കാക്കുന്നത്. അപകടങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്ന ഈ മത്സ്യം നിര്‍ഭാഗ്യം വീട്ടില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.
എപ്പോഴും അക്വേറിയത്തിലെ മത്സ്യങ്ങളുടെ എണ്ണം കൃത്യമായ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. സമയാസമയങ്ങളില്‍ വെള്ളം മാറ്റുകയും ചെയ്യേണ്ടതാണ്. വെള്ളത്തിന് ഒഴുക്കുണ്ടാവാന്‍ വേണ്ട സജ്ജീകരണങ്ങളും ചെയ്യണം. പഞ്ചഭൂതങ്ങളുടെയും സ്വാധീനം ഒരു അക്വേറിയത്തില്‍ ഉണ്ടെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ അവര്‍ വീട്ടിലെ അന്തരീക്ഷത്തെ സ്വാധീനിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഒരു അക്വേറിയം ഇരിക്കുന്ന സ്ഥലത്ത് എപ്പോഴും പോസിറ്റീവ് എനര്‍ജി ഉണ്ടാകാറുണ്ട്.