Celebrities

സുരേഷ്‌ഗോപിയെ അഭിനയിപ്പിക്കില്ലെന്ന വാശിയിലോ കേന്ദ്രം? ഒറ്റക്കൊമ്പൻ മേക്കോവർ മാറ്റി സുരേഷ് ​ഗോപി, നിരാശയിൽ ആരാധകർ | suresh-gopi

താടി വടിച്ച പുതിയ ലുക്കിലുള്ള ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു

ഒരുകാലത്ത് മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം നിൽക്കുന്ന താരമൂല്യം സുരേഷ് ​ഗോപിക്കുണ്ടായിരുന്നു. എന്നാൽ കരിയറിൽ ഒരു സമയത്ത് പരാജയങ്ങളിലൂടെയും സുരേഷ്‌ഗോപി കടന്നു പോയി. ഒന്നിലേറെ ഇടവേളകളും സിനിമയിൽ നിന്നും സുരേഷ്‌ഗോപി എടുത്തിട്ടുമുണ്ട്. നിലവിൽ രാഷ്ട്രീയത്തിൽ സജീവമാണ് നടൻ. മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയാണ് നമ്മുടെ സ്വന്തം തൃശ്ശൂർ എം.പി. സിനിമാ ലോകത്തെ നിരവധി പേരുമായി അടുത്ത സൗഹൃദം സുരേഷ് ​ഗോപിക്കുണ്ട്. സഹപ്രവർത്തകരോട് വളരെയധികം അടുപ്പം കാണിക്കുന്ന നടനാണ് ഇദ്ദേഹം. ഇതേക്കുറിച്ച് നിരവധി തുറന്നു പറഞ്ഞിട്ടുമുണ്ട്.

സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍. നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഒറ്റക്കൊമ്പനില്‍ പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്.

ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററിലെ മാസ് ലുക്കില്‍ ആരാധകരെ അമ്പരപ്പിച്ച സുരേഷ് ഗോപി ഇപ്പോള്‍ പുതിയ ഗെറ്റപ്പിലേക്ക് മാറിയിരിക്കുകയാണ്. താടി വടിച്ച പുതിയ ലുക്കിലുള്ള ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പഴയ സുരേഷ് ഗോപിയെ വീണ്ടും കണാനായെന്നാണ് ചിത്രം കണ്ട ചിലരുടെ അഭിപ്രായം. ഒറ്റക്കൊമ്പൻ സിനിമയ്ക്കുവേണ്ടി ചെയ്ത മേക്കോവറിലുള്ള മാറ്റം ചിത്രീകരണത്തിലെ തടസ്സമാണോ സൂചിപ്പിക്കുന്നതെന്ന സംശയം പങ്കുവെക്കുന്നവരുമുണ്ട്.

അതേസമയം ഒറ്റക്കൊമ്പന്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഈ പുതിയ ലുക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്നായിരുന്നു വിവരം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി താടി നീട്ടി വളര്‍ത്തിയ സുരേഷ് ഗോപി മാസങ്ങളോളം ആ ലുക്കിലാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ കേന്ദ്രമന്ത്രിയായിരിക്കെ സിനിമയില്‍ അഭിനയിക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നില്ല. കേന്ദ്ര-സംസ്ഥാന മന്ത്രി പദങ്ങളിലുള്ളവര്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ നിയമപരമായ വെല്ലുവിളികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഒറ്റക്കൊമ്പന്‍ ചിത്രീകരണം ആരംഭിക്കുമെന്നും കേന്ദ്രത്തോട് അനുവാദം ചോദിച്ചിട്ടുണ്ടെന്നും കിട്ടിയിട്ടില്ലെന്നും സെപ്റ്റംബര്‍ ആറിന് ചിത്രീകരണം തുടരുമെന്നുമായിരുന്നു ഓഗസ്റ്റില്‍ സുരേഷ് ഗോപിയുടെ പ്രതികരണം.

ഒറ്റക്കൊമ്പന്‍ സിനിമയില്‍ അഭിനയിക്കാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടുവെന്നും അന്ന് അദ്ദേഹം ഹാസ്യരൂപേണ പറഞ്ഞു

ഇരുപത്തിരണ്ടോളം സിനിമകള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും ഞാന്‍ സെപ്റ്റംബര്‍ ആറിന് ഇങ്ങ് പോരും. ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുകയാണെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ- സുരേഷ് ഗോപി പറഞ്ഞു.

നായികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായാല്‍ ഒറ്റക്കൊമ്പന്‍ ഉടന്‍ തുടങ്ങുമെന്നും അനുമതി നല്‍കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയിട്ടുണ്ടെന്നുമാണ് ഒക്ടോബറില്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

content highlight:ottakkomaban-movie-suresh-gopi-shaves-beard