Celebrities

കീർത്തി സുരേഷ് വിവാഹിതയാകുന്നു ? സൂചന നൽകി ആലപ്പി അഷ്‌റഫ് | keerthy suresh

സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്

സിനിമ കുടുംബത്തിലാണ് കീർത്തി സുരേഷിന്റെ ജനനം. കീർത്തിയുടെ അച്ഛനും അമ്മയും എല്ലാം സിനിമയിൽ പ്രവർത്തിക്കുന്നവർ. എന്നാൽ അതു ഉപയോഗപ്പെടുത്തി കൊണ്ടായിരുന്നില്ല കീർത്തി സിനിമയിലേക്ക് കാലെടുത്തുവെച്ചത്. ചെറുപ്പം മുതൽ തന്നെ സിനിമയിൽ എത്തണമെന്ന് തീവ്രമായ ആഗ്രഹം കീർത്തിക്ക് ഉണ്ടായിരുന്നു. എന്നാൽ സ്വന്തം അധ്വാനം കൊണ്ട് മാത്രം സിനിമയിൽ എത്തണം എന്നായിരുന്നു അച്ഛനായ സുരേഷ് കീർത്തിയോട് പറഞ്ഞത്.

ബോളിവുഡിൽ തന്റെ ആദ്യ ചിത്രം അഭിനയിക്കാൻ ഒരുങ്ങുകയാണ് കീർത്തി. തമിഴ് ചിത്രം തെരിയുടെ റീമേക്ക് ബേബി ജോൺ എന്ന സിനിമയിൽ ഒരു നായിക കീർത്തിയാണ്. വരുൺ ധവാനാണ് വിജയ് ചെയ്ത വേഷം കൈകാര്യം ചെയ്യുന്നത്. ബേബി ജോൺ കീർത്തി സുരേഷിന്റെ വമ്പൻ ബോളിവുഡ് എൻഡ്രി ആവുമെന്നതിൽ സംശയമില്ല. ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്.

ഇപ്പോഴിതാ കീർത്തി സുരേഷിനെക്കുറിച്ച് സംവിധായകൻ ആലപ്പി അഷറഫ് നൽകിയ സൂചനയാണ് ചർച്ചയാകുന്നത്. കീർത്തിയുടെ വിവാഹത്തെക്കുറിച്ച് ആലപ്പി അഷറഫ് പരോക്ഷമായി സൂചിപ്പിച്ചെന്ന് സോഷ്യൽ മീഡിയ പറയുന്നു. സ്നേഹ ബന്ധങ്ങൾക്കോ സുഹൃദ് ബന്ധങ്ങൾക്കോ കീർത്തി സുരേഷ് ജാതിയോ മതമോ നോക്കാറില്ല. അതെനിക്ക് നന്നായി അറിയാവുന്നതാണ്.

നിങ്ങൾക്കും താമസിയാതെ ബോധ്യപ്പെടും എന്ന് ഞാൻ ഉറപ്പ് തരുന്നു, എന്നാണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞത്. ആ പറഞ്ഞത് വിവാഹത്തിന്റെ സൂചനയല്ലേ എന്നാണ് കമന്റ് ബോക്സിൽ ചിലരുടെ ചോദ്യം. വിവാഹ സൂചന അവസാന ഭാ​ഗത്ത് വരുന്നുണ്ടല്ലോ എന്ന കമന്റിന് ആലപ്പി അഷറഫ് ലൈക്കും ചെയ്തിട്ടുണ്ട്.

ഇതോടെയാണ് കീർത്തിയുടെ വിവാഹം തീരുമാനിച്ചോ എന്ന അഭ്യൂഹം ശക്തമാകുന്നത്. കീർത്തിയെ പുകഴ്ത്തിക്കൊണ്ട് മറ്റ് ചില കാര്യങ്ങളും ആലപ്പി അഷ്റഫ് പറയുന്നുണ്ട്. ആരു‌ടെയും നിർബന്ധമോ പ്രേരണയോ ഇല്ലാതെ സ്വന്തം മനസാക്ഷിക്കനുസരിച്ച് ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ കീർത്തി സുരേഷ് ചെയ്യാറുണ്ട്. പണവും പ്രശസ്തിയും വന്നപ്പോഴും കീർത്തി സുരേഷിന്റെ സ്വഭാവത്തിന് യാതൊരു മാറ്റവും വന്നില്ല.


ചമയങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ സാധാരണക്കാരെ പോലെ എല്ലായിടത്തും പോകുന്ന കീർത്തിയെ നമ്മളെല്ലാം കണ്ടതാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. 32 കാരിയാണ് കീർത്തി സുരേഷ്. കരിയറിലെ തിരക്കുകളിലാണിപ്പോൾ നടി. ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടക്കാനാെരുങ്ങുകയാണ് നടി.

താൻ സിംഗിൾ ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. പങ്കാളിക്കൊപ്പം സൗഹൃദമാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും കീർത്തി സുരേഷ് അന്ന് വ്യക്തമാക്കി. സിനിമാ ലോകത്ത് ഏറെ ശ്രദ്ധ നേടുന്ന വിവാഹമായിരിക്കും കീർത്തിയുടേതെന്ന് ഉറപ്പാണ്. താരത്തിന്റെ വിവാഹത്തെക്കുറിച്ചറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. പൊതുവെ തന്റെ സ്വകാര്യതയെക്കുറിച്ച് കീർത്തി അധികം സംസാരിക്കാറില്ല. രഘു താത്ത എന്ന സിനിമയിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.

content highlight: alleppey-ashraf-hints-about-keerthy-sureshs-wedding