മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് സീമ ഒരുകാലത്ത് വലിയൊരു ആരാധകനിര തന്നെയായിരുന്നു സീമ സ്വന്തമാക്കിയത്. മമ്മൂട്ടിക്കൊപ്പം ആണ് താരം കൂടുതലായി സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. താരത്തിന്റെ ഓരോ ചിത്രങ്ങളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. അടുത്ത കുറച്ച് കാലങ്ങളായി താരം സിനിമയിൽ സജീവം അല്ല എന്നാലും പഴയ കാലത്തുള്ള താരത്തിന്റെ ഓരോ അനുഭവങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ഒരു ദിവസം താരം ഒരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
പണ്ടുകാലത്ത് കാരവാൻ ഒന്നും ഉണ്ടായിരുന്നില്ല ആ സമയത്ത് എല്ലാവരും ഒരുമിച്ചാണ് കഴിയുന്നത് ഞാനും മമ്മൂക്കയും ഒക്കെ ഒരു കട്ടിലിൽ കിടന്നിട്ടുണ്ട്. എല്ലാ ആർട്ടിസ്റ്റും ഒരു റൂമിലാണ് ആ സമയത്ത് കരാവാൻ ഒന്നുമില്ല ഇവർക്കെല്ലാം പ്രത്യേകം പ്രത്യേകം മുറികളുണ്ട് എങ്കിലും എല്ലാവരും ഒരുമിച്ച് ആണ് കിടക്കുന്നത്. അതിരാത്രം എന്ന സിനിമയുടെ സെറ്റിൽ 9 ആർട്ടിസ്റ്റുകൾ ആണ് ഒരു റൂമിൽ ഇരുന്നത്. മമ്മൂക്ക, ലാലു, മണിയൻപിള്ള രാജു, കുഞ്ചൻ ചേട്ടൻ, ശങ്കർ അങ്ങനെ ഒമ്പതോളം താരങ്ങൾ ഒരുമിച്ച് ഒരു മുറിയിലാണ് ഇരിക്കുന്നത്.
ഇവരെല്ലാവരും ഈ മുറിയിലാണ് കിടക്കുന്നത് എല്ലാവർക്കും സ്വന്തമായി മുറിയുണ്ട് താനും എന്നാലും ഒരുമിച്ചാണ് കിടക്കുന്നത്. അങ്ങനെ എല്ലാവരും തമ്മിൽ ഒരു സ്നേഹം ഉണ്ടായിരുന്നു അത് ഇപ്പോൾ ഇല്ല. അതിനെക്കുറിച്ച് ഒക്കെ ആലോചിക്കാറുണ്ട് എന്നും, ഭർത്താവ് തന്നിൽ നിന്നും നഷ്ടപ്പെട്ടുപോയി എന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് എവിടെയോ ഷൂട്ടിങ്ങിനു പോയിരിക്കുകയാണ്. ഇപ്പോഴും തന്നോട് ഒപ്പം ഉണ്ട് എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്നും സീമ പറയുന്നു
Story Highlights ; Seema talkes Mammootty