മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. വിവാദങ്ങൾ കരിയർ ഇല്ലാതാക്കി എന്ന് പറഞ്ഞ് പരിഹസിച്ചവരുടെ വായ അടപ്പിക്കുന്ന രീതിയിലാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ ഓരോന്നായി വിജയിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ ‘ഉള്ളൊഴുക്കി’ൽ അവിസ്മരണീയമായ പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. ഉർവശിയോടൊപ്പം മത്സരിച്ച് അഭിനയിച്ച പാർവതിയെയാണ് മലയാളികൾ ചിത്രത്തിൽ കണ്ടത്.
ചിത്രത്തിലെ അഭിനയത്തിന് ഉർവശിക്ക് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ആ വേളയിൽ ഉർവശിയും പറഞ്ഞത് താൻ പാർവതിയോടൊപ്പം മത്സരിച്ച് അഭിനയിക്കുകയായിരുന്നു എന്ന് തന്നെയാണ്. തങ്കലാൻ ആണ് പാർവതിയുടെ ഏറ്റവും പുതിയ സിനിമ. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ചിയാൻ വിക്രമാണ് ചിത്രത്തിലെ നായകൻ. പാർവതിക്കും വളരെ നല്ലൊരു കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്.
അഭിനയത്തിൽ മാത്രമല്ല, സിനിമ രംഗത്തുണ്ടായ പല പ്രശ്നങ്ങളിലും പാർവതി സജീവമായി ഇടപെടുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് താരത്തിന് കരിയറിൽ ആദ്യം ഭാഗങ്ങളിൽ വീഴ്ച ഉണ്ടായത്. എന്നാൽ ഇപ്പോൾ വീണ്ടും ശക്തമായ തിരിച്ചുവരവാണ് പാർവതി നടത്തിയിരിക്കുന്നത്.
View this post on Instagram
അഭിനയത്തിൽ മാത്രമല്ല മോഡലിങ് രംഗത്തും പാർവതി സജീവമാണ്. നാടനും മോഡേൺ ലുക്കുമെല്ലാം പരീക്ഷിക്കാറുള്ള പാർവതിയുടെ പുതിയ വീഡിയോയാണ് വൈറലാകുന്നത്. കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന സിനിമയുടെ കൊച്ചിയിലെ പ്രിവ്യു ഷോ കാണാനെത്തിയ പാർവതിയുടെ വീഡിയോയാണ് വൈറലാകുന്നത്.
ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഹെയർ സ്റ്റൈലിലും മോഡേൺ ഔട്ട്ഫിറ്റിലുമാണ് പാർവതി ഷോ കാണാനെത്തിയത്. തന്റെ ചുരുണ്ട മുടിയിൽ ഒരു പുത്തൻ പരീക്ഷണമാണ് നടി നടത്തിയത്. കറുപ്പ് നിറത്തിലുള്ള ഡെനീം സ്കേർട്ടും അതേ നിറത്തിലുള്ള ക്രോപ്പ് ടോപ്പും മൾട്ടി കളറിലുള്ള പ്രിന്റഡ് ജാക്കറ്റും അതിന് ഇണങ്ങുന്ന ബൂട്ടും ധരിച്ചാണ് പാർവതി എത്തിയത്.
നടിയുടെ വസ്ത്രത്തേക്കാൾ വൈറലായത് ഹെയർ സ്റ്റൈലാണ്. പാർവതി മുമ്പും വ്യത്യസ്തമായ ഹെയർസ്റ്റൈലുകൾ പരീക്ഷിച്ചിട്ടുള്ളയാളാണ്. എന്നാൽ ഇത്തവണത്തെ പരീക്ഷണം പാളിപ്പോയി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പുതിയ ഹെയർ സ്റ്റൈലിലുള്ള പാർവതിയുടെ വീഡിയോകൾക്ക് താഴെ പരിഹസിച്ചുള്ള കമന്റുകളാണ് ഏറെയും.
ചതികാത്ത ചന്തുവിലെ സലീംകുമാറിന്റെ ഡാൻസ് മാസ്റ്റർ വിക്രമെന്ന കഥാപാത്രത്തിന്റെ ലുക്കുമായിട്ടെല്ലാമാണ് പാർവതിയുടെ പുതിയ മേക്കോവറിനെ പ്രേക്ഷകർ ഉപമിക്കുന്നത്. മേക്കപ്പ്മാൻ ഒത്തിരി പണിപ്പെട്ടിട്ട് ഉണ്ടാവും എന്നാണ് തോന്നുന്നത്, പ്രിയങ്ക മാർട്ടിനും ഇതുപോലെയായിരുന്നു ഇപ്പോൾ ഒതുങ്ങി. ഇതും അതുപോലെ ആകാനാണ്, ഇതാണോ പരിഷ്കാരം..?, പ്രയാഗയുടെ ബാധ കൂടിയോ?, പഴശ്ശിരാജയിലെ സായിപ്പിന്റെ തലമുടി ഓർമ വന്നു.
ഇങ്ങനെ പോയാൽ ഹെയർസ്റ്റൈലിന്റെ കാര്യത്തിൽ പാർവതി പ്രയാഗ മാർട്ടിനെ കടത്തിവെട്ടും, സർ ഐസക്ക് ന്യൂട്ടന്റെ മകളാണെന്ന് തോന്നുന്നു, സിനിമയിൽ ജീവിക്കുകയും റിയൽ ലൈഫിൽ അഭിനയിക്കുകയും ചെയ്യുന്ന നടി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. എന്താണ് ഈ ലുക്കിന് പിന്നിലെ കാരണമെന്ന് മീഡിയ ചോദിച്ചപ്പോൾ വെറുതെ… ഫണ്ണിന് വേണ്ടി ചെയ്തതാണെന്നായിരുന്നു പാർവതിയുടെ മറുപടി. പണ്ടും സമൂഹത്തെ ബോധിപ്പിച്ചും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനും മുതിരാത്തയാളാണ് പാർവതി.
പലപ്പോഴും മലയാള സിനിമയിലെ ചില കാര്യങ്ങളോട് തനിക്കുള്ള എതിർപ്പ് തുറന്ന് പറഞ്ഞതിന്റെ പേരിൽ മാറ്റി നിർത്തപ്പെടുകയും ചെയ്തിട്ടുള്ള നടിയാണ്. എന്നിട്ടും അവസരങ്ങൾക്ക് വേണ്ടി നിലപാട് മാറ്റി പറഞ്ഞില്ലെന്ന ഒറ്റ കാരണം കൊണ്ടാണ് മലയാളത്തിൽ ഇത്രയേറെ ആരാധകർ പാർവതിക്കുള്ളത്. മുപ്പത്തിയാറുകാരിയായ പാർവതി 2006 മുതലാണ് മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്.
ആദ്യ സിനിമ ഔട്ട് ഓഫ് സിലബസായിരുന്നു. പിന്നീട് നോട്ട്ബുക്ക്, വിനോദയാത്ര, ഫ്ലാഷ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. പക്ഷെ മാരിയാന്റെയും ബാംഗ്ലൂർ ഡെയ്സിന്റെയും റിലീസിനുശേഷമാണ് പാർവതിയിലെ അഭിനേത്രിക്ക് സ്വീകാര്യത ലഭിച്ച് തുടങ്ങിയത്. വിക്രം ചിത്രം തങ്കലാനാണ് പാർവതി അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ.
content highlight: parvathy-thiruvothu-was-criticised