Celebrities

“അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ജയറാമിന്റെ റേഞ്ച് തന്നെ മാറിപ്പോയേനെ, ജയറാമിന്റെ സിനിമകൾ ഒക്കെ സിംഗിൾ ഹിറ്റായിരുന്നു, അദ്ദേഹത്തിന്റെ തെറ്റിയത് ആ കാര്യം മാത്രമാണ്”- രാജസേനൻ

ജയറാമിന്റെ സിനിമകളൊക്കെ ശ്രദ്ധിച്ചാൽ മനസ്സിലാവും അതൊക്കെ സിംഗിൾ ഹിറ്റാണ്.

മലയാളികൾക്കിടയിൽ വളരെ സുപരിചിതനായ ഒരു സംവിധായകനാണ് രാജസേനൻ ഒരുകാലത്ത് രാജസേനൻ ചിത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടം തന്നെയായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത് രാജസേന ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് നടൻ ജയറാം ജയറാമിനെ വച്ച് ഇനിയും ഒരു സിനിമ ഉണ്ടാകുമോ എന്ന് രാജസേനനോട് ചോദിച്ചപ്പോൾ അതിന് താരം പറയുന്ന ചില മറുപടികളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

” ജയറാമിന് പറ്റിയത് എന്താണെന്ന് വെച്ചാൽ മാറ്റങ്ങളിലേക്ക് പോകാൻ അദ്ദേഹം  ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ്. നാടൻ പെണ്ണും നാട്ടുപ്രമാണിയും എന്ന സിനിമ ഞാൻ ചെയ്ത സമയത്ത് മുടി പിന്നിലേക്ക് ചീകി വെക്കാൻ പറഞ്ഞപ്പോൾ പോലും അത് ജയറാമിന് ബുദ്ധിമുട്ടായിരുന്നു സ്വന്തം ഹെയർ സ്റ്റൈലിൽ പോലും അത്ര താല്പര്യമില്ലാതെ മാറ്റുന്ന വ്യക്തിയാണ് ജയറാം. അതേപോലെ ജയറാമിന്റെ സിനിമകളൊക്കെ ശ്രദ്ധിച്ചാൽ മനസ്സിലാവും അതൊക്കെ സിംഗിൾ ഹിറ്റാണ്. എന്റെ കൂടെ സത്യനന്ദിക്കാടിന്റെ കൂടെ ഒക്കെയാണ് ജയറാം സിനിമ ചെയ്തിട്ടുള്ളത് ആ സമയത്ത് തന്നെ ജയറാം ഒന്ന് മാറ്റിക്കൂടെ ചിന്തിക്കണം ആയിരുന്നു ഒരേ പാറ്റേണിലുള്ള സിനിമകൾ മാത്രം ചെയ്യാതെ കുറച്ച് ആക്ഷൻ ചിത്രങ്ങളിൽ കൂടി ജയറാം അഭിനയിക്കണമായിരുന്നു

മാറ്റങ്ങൾക്ക് പൊതുവേ ജയറാമിന് താല്പര്യമുണ്ടായിരുന്നില്ല ഇപ്പോഴാണ് പിന്നെയും ജയറാം ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്തിയത് പണ്ട് ഞാൻ നാടൻ പെണ്ണ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ ലുക്ക് മാറ്റാൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടായിരുന്നു.. മാറ്റങ്ങൾക്ക് വിധേയൻ ആവാത്തത് കൊണ്ടാണ് അദ്ദേഹത്തിന്റെ കാര്യങ്ങളിൽ മാറ്റം ഉണ്ടായത് ഒരുപക്ഷേ ആക്ഷൻ ചിത്രങ്ങളിൽ കൂടി ജയറാം പോവുകയായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ലെവൽ തന്നെ വേറെ രീതിയിലായേനെ ഒരേ പാർട്ടിലുള്ള സിനിമകളിൽ മാത്രം നിറഞ്ഞുനിന്നത് കൊണ്ടാണ് ജയറാം അങ്ങനെ ആയത്. എന്നാൽ ദിലീപ് ഒക്കെ മാറ്റങ്ങൾക്ക് വിധേയനാവാൻ ഇഷ്ടപ്പെടുന്ന ആളായിരുന്നു ഒരുപാട് സിനിമകളിൽ അദ്ദേഹം ഹെയർ സ്റ്റൈൽ മാറ്റിയിട്ടുണ്ട് മുഖം വരെ മാറ്റിയിട്ടുണ്ട്. “