Celebrities

അവൻ ഒന്നും മറന്നിട്ടില്ല , അവനെ ആരോ കുടുക്കിയതാണ് ; ദിലീപിന് പിന്തുണയുമായി നാരായണൻ നാ​ഗലശ്ശേരി

ന്നും ആൾക്കാർ അവനെ പറ്റി ഓരോന്ന് പറയുമ്പോൾ ഞാൻ എതിർക്കാറെയുള്ളു

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ വിമർശിച്ചും പിന്തുണയുമായി സിനിമയിൽ നിന്നും പുറത്തുനിന്നുമായ നിരവിധി ആളുകളുണ്ട്. ഇപ്പോൾ ദിലീപിന് പിന്തുണയുമായി എത്തിയത് പഴയകാല പൊഡക്ഷൻ കൺട്രോളറായിരുന്ന നാരായണൻ നാ​ഗലശ്ശേരിയാണ്. ദിലീപിന് നന്ദിയുണ്ട്. അവൻ ഒന്നും മറന്നിട്ടില്ല. അവൻ എന്തോ ആയിക്കൊള്ളട്ടെ… ഇന്നും ആൾക്കാർ അവനെ പറ്റി ഓരോന്ന് പറയുമ്പോൾ ഞാൻ എതിർക്കാറെയുള്ളു. അവന്റെ ഭാ​ഗത്തല്ല തെറ്റ്… അവനെ ആരോ കുടുക്കിയതാണ്. മനപൂർവം കുടുക്കിയതാണെന്നുമാണ് പഴയകാല പൊഡക്ഷൻ കൺട്രോളറായിരുന്ന നാരായണൻ നാ​ഗലശ്ശേരി പറയുന്നത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് കോടതിയിൽ പുരോഗമിക്കുകയാണ്. ഒന്നാംപ്രതിയായ എൻ.എസ്. സുനിലെന്ന പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാംപ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, ആറാംപ്രതി പ്രദീപ്, എട്ടാം പ്രതി പി. ഗോപാലകൃഷ്ണനെന്ന ദിലീപ്, ഒൻപതാം പ്രതി സനിൽകുമാർ, പതിനഞ്ചാം പ്രതി ശരത് ജി. നായർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.