Celebrities

‘നജീബില്‍ നിന്നും ഇങ്ങനൊരു മാറ്റം വലിയ അത്ഭുതമാണ്; എനിക്ക് നാദിറയെയാണ് ഇഷ്ടം’ | nadira mehrin

സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പരിഹാസങ്ങള്‍ നേരിടേണ്ടതായി വരാറുണ്ടെങ്കിലും അതെല്ലാം മറി കടന്നാണ് താരം മുന്നോട്ട് പോകുന്നത്

മലയാളികൾക്ക് വളരെ സുപരിചിതയായ വ്യക്തിയാണ് ഇപ്പോൾ നാദിറ മെഹറിൻ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് നാദറ ശ്രദ്ദ നേടുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വളരെ മികച്ച രീതിയിൽ ഉള്ള പ്രകടനം തന്നെയായിരുന്നു താരം കാഴ്ച വെച്ചിരുന്നത്. ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിനുശേഷം നിരവധി ആരാധകരെയും താരം സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ഇന്ന് കാണുന്ന നാദിറയാവുന്നതിന് മുന്‍പ് തനിക്ക് വേറൊരു മുഖമുണ്ടായിരുന്നുവെന്ന് താരം പലപ്പോഴും പറഞ്ഞിരുന്നു. ജനിച്ചത് പുരുഷനായിട്ടാണെങ്കിലും തന്റെ സ്വത്തം തിരിച്ചറിഞ്ഞു സ്ത്രീയാവുകയിരുന്നു. അന്ന് നജീബ് എന്നറിയപ്പെട്ടിരുന്ന താരം ഇന്ന് നാദിറയാണ്.

നാദിറയുടെ ഫോട്ടോസ് മാത്രം കണ്ടിട്ടുള്ളവരിലേക്ക് നജീബിനെ കൂടി പരിചയപ്പെടുത്തുകയാണ് നടി. ‘നാദിറയാണോ നജീബ് ആണോ ഇതില്‍ ഏതാ നിങ്ങള്‍ക്ക് ഇഷ്ടം’ എന്ന് ചോദിച്ച താരം തന്റെ രണ്ട് കാലഘട്ടത്തിലെ ലുക്കിനെ കുറിച്ചാണ് ചോദിച്ചിരിക്കുന്നത്. അങ്ങനെ നജീബായിരുന്ന കാലത്തെ ചില ചിത്രങ്ങളും ഇപ്പോഴത്തെ ഫോട്ടോസും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഇതിന് താഴെ നിരവധി കമന്റുകളുമായിട്ടാണ് ആളുകള്‍ എത്തിയിരിക്കുന്നത്.

നാദി… രണ്ടും നല്ലതാണ്. രണ്ടും നിങ്ങളുടെ ജീവിതത്തിന്റെ ഘട്ടങ്ങളാണ്. എന്നിരുന്നാലും ഇന്നത്തെ നാദിറയാണ് ഏറെ ഭംഗി. നിങ്ങള്‍ വളരെ സുന്ദരിയായ സ്ത്രീയാണ്. നിന്നെക്കുറിച്ച് അഭിമാനിക്കുകയാണ്. ചേച്ചി ഇപ്പോള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. എനിക്ക് നാദിറയെയാണ് ഇഷ്ടം. നജീബില്‍ നിന്നും ഇങ്ങനൊരു മാറ്റം വലിയ അത്ഭുതമാണ്. എന്നും സന്തുഷ്ടയായി ഇരിക്കണം എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

അതേ സമയം നാദിറയെ വിമര്‍ശിക്കുന്നവര്‍ക്കും ചിലര്‍ മറുപടി പറഞ്ഞിരുന്നു. ‘കുറേ വിവരമില്ലാത്ത മനുഷ്യര്‍ കമന്റ് ബോക്‌സില്‍ കിടന്ന് കരഞ്ഞിട്ട് കാര്യം ഒന്നുമില്ല. ഒരു റിയല്‍ അക്കൗണ്ടില്‍ നിന്നോ പ്രൊഫൈലില്‍ സ്വന്തം പിക്ച്ചര്‍ വെച്ചിട്ടോ പറയാന്‍ പോലും ധൈര്യം ഇല്ലാത്തവന്മാര്‍ അങ്ങ് പറയട്ടെ,’ എന്ന് വിചാരിച്ചാല്‍ മതി… എന്നിങ്ങനെ നാദിറയ്ക്ക് പിന്തുണയുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

വളരെ ബോള്‍ഡായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാറുള്ള നാദിറ തനിക്കെതിരെ വരുന്ന അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ സംസാരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പരിഹാസങ്ങള്‍ നേരിടേണ്ടതായി വരാറുണ്ടെങ്കിലും അതെല്ലാം മറി കടന്നാണ് താരം മുന്നോട്ട് പോകുന്നത്.

content highlight: nadhira-mehrin-s-inspiring-journey-transformation