ഒരുകാലത്ത് മലയാള സിനിമയിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സംവിധായകനാണ് രാജസേനൻ നിരവധി മികച്ച സിനിമകളുടെ ഭാഗമായി മാറിയിട്ടുണ്ട് രാജസേനൻ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രേക്ഷകർക്ക് എക്കാലത്തും മികച്ചത് ജയറാം ചിത്രങ്ങൾ തന്നെയാണ് ആ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടം തന്നെ മലയാളി പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. അത്തരത്തിൽ ഇപ്പോൾ ജയറാമിനൊപ്പം ഉള്ള ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് രാജസേനൻ
” അന്നത്തെ കാലത്ത് ഒരു വ്യത്യസ്തമായ സിനിമ വേണം എന്ന ആശയത്തിലാണ് ഒരു വ്യക്തിയെ വിളിക്കുന്നത് അപ്പോഴാണ് സിഐഡി ആകാൻ വേണ്ടി എത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയുണ്ട് എന്ന് പറയുന്നത്അങ്ങനെയാണ് സിഐഡി ഉണ്ണികൃഷ്ണൻ എന്ന സിനിമയിലേക്ക് എത്തുന്നത് പറഞ്ഞപ്പോൾ തന്നെ ജയറാമിനും ഇഷ്ടമായിരുന്നു അതുകൊണ്ടുതന്നെ അങ്ങനെയൊരു സിനിമ ചെയ്യാമെന്ന് കരുതി. മൂന്നു നായകന്മാരാണ് സിനിമയിലുള്ളത് ഇതിൽ ഉമ്മച്ചൻ എന്ന കഥാപാത്രമായിട്ട് മറ്റാരെയും ചിന്തിക്കാൻ പോലും സാധിക്കില്ല അത് ജഗതി തന്നെ ചെയ്യണം പിന്നീട് മുകേഷിനെ കൂടി ഈ ചിത്രത്തിൽ അവതരിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ ആ കാലത്ത് മുകേഷ് വളരെയധികം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് ഒരു സെക്കൻഡ് ഹീറോ അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല
അതുകൊണ്ടുതന്നെ അദ്ദേഹം കുറച്ച് അധികം ഡിമാന്റുകൾ പറഞ്ഞു ആ ഡിമാന്റുകൾ കാരണമാണ് ചിത്രത്തിലേക്ക് മണിയൻപിള്ള രാജു എത്തുന്നത് മണിയൻപിള്ള രാജുവിന് കഥ കേട്ടപ്പോൾ തന്നെ സിനിമ ഇഷ്ടമായി അദ്ദേഹം പറഞ്ഞത് ഈ സിനിമയിൽ ഒരു കഥാപാത്രം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ തീർച്ചയായും തിരഞ്ഞെടുക്കുന്നത് ഇന്ദ്രൻസിന്റെ കഥാപാത്രമാണ് എന്നായിരുന്നു. ആ സിനിമയിൽ അത്രത്തോളം റോൾ ഉണ്ട് ഇന്ദ്രൻസിന് ഇന്ദ്രൻസിന്റെ കൈകളിൽ തന്നെ വലിയൊരു മാറ്റം കൊണ്ടുവന്നത് ഈ ചിത്രമാണ്”
Story Highlights ; rajasenan talkes Mukesh