ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ബറോസ് സിനിമയുടെ പുതിയ അപ്ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ബറോസിന്റെ പ്രത്യേക ഒരു ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും ദുബായ്യില് സംഘടിപ്പിച്ചുവെന്നാണ് സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
സിനിമ എങ്ങനെയുണ്ട് എന്ന് ഇതുവരും ആരും എഴുതിയിട്ടില്ല. എങ്കിലും മോഹൻലാലിനൊപ്പമുള്ള ഫോട്ടോ വിവിധ സിനിമാ വിതരണക്കാരുടേതായി പ്രചരിക്കുന്നുണ്ട് ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രത്തിന് 300 വയസ്സാണെന്നും റിപ്പോര്‍ട്ടുണ്ട്.
മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എല്‍ 360ഉം ചിത്രീകരണം പുരോഗമിക്കുകയാണ്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായ എല്‍ 360ന്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പ്രചരിച്ചിരുന്നു.