മുഖവും ചർമവും തിളക്കമുള്ളതാക്കാനായി ബ്യൂട്ടീപാർലറിൽ പോയി കാശ് മുടക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സമയവും പണവും കളയാതെ നമുക്ക് സ്വയം വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. കടലമാവ് എല്ലാവരുടെയും വീട്ടിലുണ്ടാകും. അതുവെച്ചൊരു നല്ല ഫേസ്പാക്ക് തയ്യാറാക്കിയെടുക്കാം. രണ്ട് ടേബിൾ സ്പൂൺ കടലമാവിലേക്ക് അൽപ്പം കാപ്പിപ്പൊടിയും നാരാങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അൽപ്പം തൈര് കൂടി ചേർത്ത് നന്നായി കുഴമ്പുരൂപത്തിലാക്കുക. പാക്ക് റെഡി. തൈരിന്റെ ഉപയോഗം വെയിൽകൊണ്ടുള്ള കരിവാളിപ്പെല്ലാം മാറാൻ സഹായിക്കും. അമിതമായ എണ്ണമയം നീക്കാനും മുഖക്കുരു വരുന്നത് തടയാനും കടലമാവ് സഹായിക്കും. മുഖത്തും ശരീരത്തിലും മിശ്രിതം തേച്ചശേഷം 20 മിനിറ്റ് വെക്കുക. ഉണങ്ങിയ ശേഷം കഴുക്കി കളഞ്ഞാൽ പെട്ടെന്ന് തന്നെ നമുക്ക് മാറ്റം അറിയാൻ കഴിയും. ദിവസവും ഈ പാക്ക് ഉപയോഗിക്കുനതും വളരെ നല്ലതാണ്.