Celebrities

ദുബായിൽ ഗ്ലാമർ ലുക്കിലെത്തി ഭാമ : വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

കുറച്ചു കാലമായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഫാഷൻ ഫോട്ടോഷൂട്ടുകളിൽ സജീവമാണ് താരം

നാടൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തി തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഭാമ. കുറച്ചു കാലമായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഫാഷൻ ഫോട്ടോഷൂട്ടുകളിൽ സജീവമാണ് താരം. ദുബായിൽ ഗ്ലാമർ ലുക്കിലെത്തിയ താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മോഡേൺ ലുക്കിലാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ബ്ലാക്ക് മിനി ഫ്രോക്കിനൊപ്പം ഓവർസൈസ്ഡ് ഷർട്ട് പെയർ ചെയ്തിരിക്കുന്നു. പലരും താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ചു. ‘ഇതൊക്കെയാണ് തിരിച്ചു വരവ്’ എന്നാണ് ഒരു ആരാധകൻ കുറിച്ച കമന്റ്. ഈയടുത്താണ് മോഡേൺ വേഷങ്ങളിലുള്ള ചിത്രങ്ങൾ ഭാമ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്.