ചിന്താവിഷ്ടമായ ശ്യാമള എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സംഗീത. ഇപ്പോൾ താൻ സിനിമാ ജീവിതത്തിലേക്ക് വന്നത് വളരെ യാദർശ്ചികമായാണെന്ന് തുറന്നുപറയുകയാണ് സംഗീത. അഭിനയം ഒരു ജോലിയാണെന്നോ അതിനിത്രയും പ്രശസതിയും പദവിയും ഉണ്ടെന്നോ ഒന്നും അറിഞ്ഞിരുന്നില്ല എന്നാണ് സംഗീത പറയുന്നത്. അമ്മയോടൊപ്പമാണ് ആദ്യമായി ഒരു ഒഡീഷന് പോയത്, അത് ഒഡീഷനാണെന്ന് പോലും അറിഞ്ഞിരുന്നില്ലെന്നും സംഗീത ആദ്യകാല സിനിമാ ജീവിതത്തിലെ ഓർമകൾ പങ്കുവെക്കുന്നു. സിനിമാ ജീവിതത്തിനൊപ്പം കേരളത്തിലെ തന്റെ ആദ്യ കാല ഓർമകളും സംഗീത പറയുന്നു. കേരളം എന്നും തന്റെ പ്രിയപ്പെട്ട സ്ഥലമാണെന്നും മുത്തശ്ശിയുടെ വീട്ടിലേക്കുള്ള വരവും കുളത്തിലെ കുളിയും എല്ലാം മലയാളമണ്ണിന്റേതായി സംഗീതയുടെ മനസിൽ പതിഞ്ഞുകിടക്കുന്ന പ്രിയപ്പെട്ട ഓർമകളാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ചാവേർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്നിരിക്കുകയാണ് സംഗീത.