മകൻ ഗുൽമോഹറിനെ ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്ന് എഎ റഹീം എംപി. അത് കാണാന്‍ വേണ്ടിയാണ് വളരെ ദൂരെ നിന്ന് വന്നതെന്നും മുറ കാണാൻ സകുടുംബം തിയേറ്ററിലെത്തിയ അദ്ദേഹം പറഞ്ഞു.
ഗുല്‍മോഹർ സിനിമയിലെത്തിയ വഴിയെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു. മകൻ്റെ ടാലന്റ് ഞങ്ങള്‍ നോക്കുകയായിരുന്നു. അഭിനയമാണെന്ന് സംശയം തോന്നി. അങ്ങനെയാണ് കപ്പേളയുടെ സംവിധായകൻ മുസ്തഫയുടെ പുതിയ സിനിമ മുറയിലെത്തുന്നത്. മധുരയിലായിരുന്നു മകൻ്റെ രണ്ട് ദിവസത്തെ ഷെഡ്യൂള്‍. പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ അമൃതയാണ് പോയത്. ഷൂട്ട് കഴിഞ്ഞ് മുസ്തഫ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. മകന്റെ വഴി അഭിയനമാണെന്നും ഈ ഏരിയയില്‍ തന്നെ ഉയര്‍ത്താം എന്നും പറഞ്ഞു.
അതിന് ശേഷമാണ് അവര്‍ ചെയ്യുന്ന വിക്രം നായകനായ ചിത്രത്തില്‍ ഗുൽമോഹറിന് അവസരം ലഭിക്കുന്നത്. മുറ പടം ഗംഭീരമായി. നല്ല മെയ്ക്കിങ്. സുരാജ് വെഞ്ഞാറമൂടിന്റെ ഗംഭീര പെര്‍ഫോമന്‍സ് ആണ്. വേറൊരു ഗെറ്റപ്പിലാണ് മാല പാര്‍വതി എത്തുന്നത്. പുതിയ പിള്ളേരാണ് അഭിനയിക്കുന്നതെന്ന് പറയില്ല. സംവിധായകന്‍ മുസ്തഫ വേറൊരു ടോണിലാണ് പോകുന്നത്. ചെയ്യുമ്പോൾ ടെന്‍ഷനുണ്ടായിരുന്നെന്നും ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോള്‍ എക്‌സൈറ്റ്‌മെന്റ് തോന്നിയെന്നും ഗുല്‍മോഹര്‍ പറഞ്ഞു.