തനിക്ക് നടി കാജോളിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഓരോ സിനിമയിലെയും കഥാപാത്രത്തെ അവര്‍ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണെന്നും നടന്‍ പറയുന്നു. കാജോള്‍ തന്റെ കഥാപത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുന്ന രീതി മനോഹരമാണെന്നും അവരുടെ എല്ലാ ഇമോഷനുകളും ശരിക്കും മനസിലാക്കാന്‍ സാധിക്കുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. കാജോള്‍ ചിരിക്കുന്നത് ഹൃദയത്തില്‍ നിന്നാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
‘കാജോളിന്റെ ഒപ്പം അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഓരോ സിനിമയിലെയും കഥാപാത്രത്തെ അവര്‍ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്. അവര്‍ തന്റെ കഥാപത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുന്ന രീതിയും മനോഹരമാണ്. അവരുടെ എല്ലാ ഇമോഷനുകളും നമുക്ക് ശരിക്കും മനസിലാക്കാന്‍ സാധിക്കും. അവര്‍ ചിരിക്കുന്നത് ഹൃദയത്തില്‍നിന്നാണെന്ന് തോന്നിയിട്ടുണ്ട്. അവരുടെ സിനിമ കാണുമ്പോള്‍ ആ കഥാപാത്രം കരയുന്നത് കണ്ടാല്‍ ശരിക്കും ആ കണ്ണുനീര്‍ ഒറിജിനലാണെന്ന് തോന്നി പോവും. അവര്‍ സിനിമക്കും അഭിനയത്തിനും അത്രമാത്രം ആത്മാര്‍ഥത നല്‍കുന്നുണ്ട്,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
അതേസമയം, ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് ലക്കി ഭാസ്‌കര്‍. കിങ് ഓഫ് കൊത്തക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് എത്തിയ ദുല്‍ഖര്‍ ചിത്രമായിരുന്നു ഇത്. മഹാനടി, സീതാരാമം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം തെലുങ്കില്‍ ഹാട്രിക് ഹിറ്റിലേക്കാണ് ലക്കി ഭാസ്‌കര്‍ ഇപ്പോള്‍ കുതിക്കുന്നത്. ദീപാവലി റിലീസായി എത്തിയ ലക്കി ഭാസ്‌കര്‍ സംവിധാനം ചെയ്തത് വെങ്കി അട്ലൂരി ആയിരുന്നു.
















