ഇന്നത്തെ പുതുതലമുറയിലെ പെൺകുട്ടികൾ തന്നെ പീഡിപ്പിച്ചുവെന്ന് പൊതു സമൂഹത്തോട് വിളിച്ചു പറയുമ്പോൾ അവർക്ക് പിന്തുണയ്ക്കായി പോലീസുണ്ട് കോടതിയുണ്ട് സംഘടനയുണ്ട്. എന്നാൽ ഇതൊന്നും ഇല്ലാത്തൊരു കാലഘട്ടമുണ്ടായിരുന്നു. ആ കാലഘട്ടത്തെ കുറിച്ച് ആലപ്പി അഷ്‌റഫ് എന്ന യൂട്യൂബ് ചാനലിലൂടെ അഷ്‌റഫ് പൊതു സമൂഹത്തോട് ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ്.
“ഒരു നിർമ്മാതാവ് പുതുമുഖ നടിയോട് കാണിച്ച കൊടും ക്രൂരതയുടെയും പീഡനത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്. മോഹൻലാൽ പ്രിയദർശൻ ടീമിന്റെ
ചെയുന്ന സിനിമകൾ എല്ലാം ഹിറ്റ് ആകുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.
ആ സമയത്ത് ഒരു നിർമ്മാതാവ് ഈ ടീമിനെ വച്ച് ഒരു സിനിമ എടുക്കാൻ തീരുമാനിക്കുന്നു. തിരുവനന്തപുരമായിരുന്നു ലൊക്കേഷൻ.അതിൽ ഒരു പറ്റം നിർമ്മാതാവും ടെക്നീഷൻസും താമസിച്ചിരുന്നത് ഇന്നത്തെ എസ്യൂറ്റി ഹോസ്പിറ്റൽ അന്നത്തെ താര ഹോട്ടൽ ആയിരുന്നു. അന്ന് അത്യാവശ്യം ആളുകൾ സിനിമയിൽ അഭിനയിക്കാൻ അവസരം തേടി വരാറുണ്ടായിരുന്നു. അങ്ങനെ വന്നൊരു സ്ത്രീയെ നിർമ്മാതാവിന്റെ റൂമിനടുത്തുള്ള ഒരു റൂമിൽ താമസിപ്പിച്ചു. വലിയ സ്ട്രോങ്ങ് ആയുള്ളൂ നിർമ്മാതാവ് ആയിരുന്നില്ല അദ്ദേഹം. ആ സ്ത്രീ വന്നത് അദ്ദേഹം അവിടെയുള്ള ആരോടും അറിയിച്ചിരുന്നില്ല. ലൊക്കേഷനിൽ പോലും കൊണ്ട് പോയിരുന്നില്ല. അവിടെ റൂമിൽ ആഴ്ചകളോളം താമസിപ്പിക്കുകയും മദ്യപ്പിച്ച് വന്ന് പീഡിപ്പിക്കുകയും ചെയ്തിരുന്നു. അവസാനം അവർ അവരുടെ വിധിയെ പഴിച്ച് മദ്രാസിലേക്ക് വണ്ടി കേറി.