Education

വിദ്യാർഥികൾക്കായി സ്പാർക് 2024, തിങ്കളാഴ്ച തുടക്കമാകും

സ്കൂൾ വിദ്യാർഥികളെ സാങ്കേതികവും സൃഷ്ടിപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനുള്ള സ്പാർക് 2024ന് തിങ്കളാഴ്ച്ച തുടക്കമാകും. മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ തിരുവനന്തപുരം തിരുവല്ലത്ത്‌ പ്രവർത്തിക്കുന്ന എ.സി.ഇ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ദേശീയ വിദ്യാഭ്യാസദിനത്തോടനുബന്ധിച്ചാണ് സ്പാർക് 2024 സംഘടിപ്പിക്കുന്നത്. ക്വിസ് മത്സരങ്ങൾ, ഐഡിയത്തോൺ മത്സരങ്ങൾ, പ്രോജെക്ട് എക്സിബിഷൻ, റോബോട്ടിക്സ്, പോസ്റ്റർ നിർമ്മാണവും അവതരണവും തുടങ്ങി നിരവധി മത്സങ്ങൾ വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്. സ്പാർക് 2024ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ നമ്പറിൽ ബന്ധപ്പെടണം. അനീസ് – 8281711677

Latest News