എനിക്ക് കൊറോണ ടൈം ക്യാൻസർ വന്നു. മുടിപ്പോയി, സ്കിൻ പോയി, ആകെ വിരൂപമായി. ഓരോ കീമോ ചെയ്യുമ്പോളും ഓരോരോ അവസ്ഥകൾ. ഒത്തിരി വേദന സഹിച്ചു. ആര് നമുക്കെതിരെ നിന്നാലും തിരിച്ചു വരാൻ സാധിക്കും എന്നതിൽ വിശ്വസിച്ചാൽ പറ്റാത്തതായി ഒന്നുമില്ല. മിസ്സ് ക്വീൻ ശിവാനി ഭായിയുടെ ഇന്റർവ്യൂ ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. വേദന പോകാൻ പലരും പല മാർഗങ്ങളും പറഞ്ഞു തന്നിട്ടുണ്ട്. ഞാൻ ഇതെല്ലാം ചെയ്തു.
എല്ലാ ദൈവങ്ങളെയും വിളിച്ചു. തിരിച്ച് ജീവിതത്തിലേക്ക് വന്നപ്പോൾ എനിക്ക് ആരോടാണ് നന്ദി പറയണ്ടതെന്ന് അറിയില്ലായിരുന്നു.താൻ പാതി ദൈവം പാതി എന്നതിൽ ഞാൻ വിശ്വസിക്കുന്നു. ആർക്കും ഇങ്ങനൊരു രോഗം വരരുതെന്നു പ്രാർത്ഥിച്ചു. തിരിച്ചു വരുമെന്ന് കരുതിയില്ല. കാരണം മരിച്ചു എന്നുപോലും തോന്നിക്കുന്ന നിമിഷങ്ങൾ.
ഒരുപാടു ഫൈഗ്റ്റ് ചെയ്തു. അവസാനം ശ്വാസം നിലച്ചു പോകുന്ന നേരത്തു പോലും ഞാൻ എന്നോട് തന്നെ പലതവണ പറഞ്ഞിട്ടുണ്ട് മരിച്ചുപോകല്ലേ.. മരിക്കല്ലേ എന്നു. ഒത്തിരി ഒത്തിരി വേദന സഹിച്ചു. ഉറച്ച മനസോടെ തിരിച്ചു വന്നു. ഒരു മനുഷ്യന്റെ എല്ലാ ഗുണങ്ങളും നഷ്ടപെട്ട എന്നെ എന്റെ ഡോക്ടട്ടേഴ്സ് പതുക്കെ ടൈം എടുത്തണേകിലും പഴയ രൂപത്തിലേക്ക് ആക്കി തന്നു.