എആര്‍എമ്മിന്റെ വിജയത്തിന്റെ തിളക്കത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട നടി സുരഭി. സുരഭിയുടേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്. ഗെറ്റ് സെറ്റ് ബേബിയാണ് പുതിയ സിനിമ. ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണിത്.
പിന്നാലെ ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ് എന്ന ചിത്രത്തിലും സുരഭി അഭിനയിക്കുന്നുണ്ട്. റൈഫില്‍ ക്ലബില്‍ താന്‍ തോക്കൊക്കെ ഉപയോഗിക്കുന്നുണ്ടെന്നും ജീവിതത്തില്‍ ഇന്നു വരെ ചെയ്യാത്തതൊക്കെ ചിത്രത്തില്‍ ചെയ്യുന്നുണ്ടെന്നും സുരഭി പറയുന്നു. അനുരാഗ് കശ്യപ് അടക്കമുള്ള വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് റൈഫിള്‍ ക്ലബ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമ മേഖലയില്‍ സ്ത്രീകളോടുള്ള പെരുമാറ്റങ്ങളില്‍ കാര്യമായ മാറ്റുമെന്നാണ് കരുതുന്നതെന്നാണ് സുരഭി പറയുന്നത്. പക്ഷെ റിപ്പോര്‍ട്ടിന് ശേഷം ചര്‍ച്ച ചെയ്യപ്പെട്ട പ്രശ്‌നങ്ങള്‍ ലൈംഗിക ചൂഷണം എന്ന വിഷയത്തില്‍ മാത്രമായി ഒതുങ്ങിപ്പോയെന്നും സുരഭി അഭിപ്രായപ്പെടുന്നുണ്ട്. സിനിമയില്‍ ആണ്‍-പെണ്‍ ഭേദമില്ലാതെ പുതുതായി ചെറിയ റോളുകളില്‍ വരുന്ന ആര്‍ട്ടിസ്റ്റുകള്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് തുടങ്ങിയവര്‍ക്ക് വളരെ കുറവ് വേതനവും അടിസ്ഥാന സൗകര്യങ്ങളുമൊക്കെയാണ് നല്‍കുന്നതെന്നും സുരഭി പറയുന്നു. അതേസമയം എള്‌ലാ പ്രൊഫഷണലായി നടക്കുന്ന സെറ്റുകളുണ്ടെന്നും സുരഭി ചൂണ്ടിക്കാണിക്കുന്നു.
താണു കേണു ഡബ്ബിങ് വരെ ചെയ്യിച്ച ശേഷം പണം തരാതിരിക്കുകയും വിളിച്ചാല്‍ ഫോണെടുക്കാതിരിക്കുകയും മോശമായി പ്രതികരിക്കുകയും ചെയ്ത അനുഭവങ്ങളുണ്ടെന്നും സുരഭി പറയുന്നു. കഷ്ടപ്പെട്ട് ചെയ്ത ജോലിക്കുള്ള വേതനം സഹിക്കെട്ട് വേണ്ടെന്ന് വെക്കുകയും തിരികെ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും താരം തുറന്നു പറയുന്നു. അതേസമയം ചെറിയ റോളുകളില്‍ വരുന്ന നടിയില്‍ നിന്നും നായിക നടിയാകുമ്പോള്‍ മാറ്റം ഉറപ്പായും ഉണ്ടാകുമെന്നാണ് സുരഭി പറയുന്നത്.
തുടക്കക്കാര്‍ക്കും ജോലിയ്ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നതിനും വ്യക്തി എന്ന നിലയില്‍ അപമാനിക്കപ്പെടാതിരിക്കാനും അടിസ്ഥആന ക്രമീകരണം സിനിമയില്‍ നിയമപരമായി തന്നെ ഉണ്ടാകേണ്ടതാണെന്നാണ് സുരഭിയുടെ അഭിപ്രായം.
content highlight: surabhi-lakshmi-about-bad-experience