വിവാഹത്തിന് ജാതകവും നക്ഷത്രപ്പൊരുത്തവും എല്ലാം നോക്കുന്നത് കുടുംബജീവിതത്തിന് വളരെ പ്രാധാന്യമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇപ്പോഴത്തെ തലമുറ അധികവും ഇതില്‍ വിശ്വസിക്കുന്നില്ലെങ്കിലും വിവാഹത്തില്‍ പണ്ട് മുതലെയുള്ള ഒരു ചടങ്ങെന്ന രീതിയില്‍ പലരും ജാതകത്തെ കുറിച്ച് ചിന്തിക്കാറുണ്ട്. വിവാഹം എന്നത് ജ്യോതിഷപ്രകാരം വളരെയധികം പ്രാധാന്യമുള്ള ഒരു ചടങ്ങാണ്. വിവാഹത്തിന് ജാതകവും നക്ഷത്രപ്പൊരുത്തവും എല്ലാം നോക്കുമ്പോള്‍ ഏത് നക്ഷത്രക്കാരിലാണ് മാറ്റങ്ങളുണ്ടാവുന്നത് ആര്‍ക്ക് ആരൊക്കെയാണ് ചേരുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ചേരേണ്ട നക്ഷത്രങ്ങള്‍ ചേര്‍ന്നാല്‍ അത് ദാമ്പത്യ ജീവിതത്തില്‍ ഐശ്വര്യവും ഐക്യവും വിജയവുംഭാഗ്യവും കൊണ്ട് വരും എന്നാണ് ജ്യോതിഷം പറയുന്നത്. പ്രത്യേക ജന്മനക്ഷത്രങ്ങളില്‍ ജനിച്ച ഒരാളെ വിവാഹം കഴിക്കുന്നത് വഴി ദാമ്പത്യ ജീവിതത്തില്‍ ധാരാളം പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവും.
ജ്യോതിഷ പ്രകാരം നക്ഷത്രങ്ങള്‍ ചേരുമ്പോള്‍ അത് നിങ്ങളഉടെ ബന്ധത്തില്‍ യോജിപ്പുണ്ടാക്കുന്നത് പോലെ തന്നെ പൊരുത്തമില്ലാത്ത നക്ഷത്രങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ അത് പലപ്പോഴും തെറ്റിദ്ധാരണകളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. രോഹിണി നക്ഷത്രത്തില്‍ ജനിച്ച വ്യക്തിയെ വിവാഹം കഴിക്കുമ്പോള്‍ അത് സമ്പത്തും ഐശ്വര്യവും സന്തോഷവും ദാമ്പത്യത്തില്‍ വളര്‍ത്തുന്നു. ഭാഗ്യത്തിന്റെ കലവറയാണ് ഈ നക്ഷത്രക്കാര്‍.
വിവാഹത്തിന്റെ കാര്യത്തില്‍ ഏറ്റവും അനുകൂലമായ ഫലങ്ങള്‍ നല്കുന്ന നക്ഷത്രക്കാരില്‍ ഒന്നാണ് പൂയ്യം. ഈ നക്ഷത്രത്തില്‍ ജനിച്ചവരെ വിവാഹം കഴിക്കുന്നത് വഴി അത് കുടുംബ ബന്ധം അതിശക്തമാക്കി മാറ്റുന്നു. കൂടാതെ കുടുംബത്തിന്റെ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരും ആയിരിക്കും ഇവര്‍. കൂടാതെ ദമ്പതികള്‍ക്ക് ഐശ്വര്യവും ഭാഗ്യവും അനുഗ്രഹവും ദാമ്പത്യ ജീവിതത്തില്‍ അങ്ങോളം ഉണ്ടാവുന്നു.
മകയിരം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകളെങ്കില്‍ ഇവര്‍ക്ക് ബുദ്ധി, ജിജ്ഞാസ, ആഗ്രഹം എന്നിവ കൂടുതലായിരിക്കും. മാത്രമല്ല ജീവിതത്തെ അതിന്റേതായ ഗൗരവത്തോടെ കണക്കാക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ചിന്താശേഷിയുള്ളവരായിരിക്കും ഈ നക്ഷത്രക്കാര്‍. സ്വന്തം വളര്‍ച്ചയൊടൊപ്പം തന്നെ കുടുംബത്തെക്കുറിച്ചും കുടുംബത്തിന്റെ സന്തോഷത്തെക്കുറിച്ചും ഇവര്‍ ചിന്തിക്കുന്നു. വിവാഹ ശേഷം ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളും ഭാഗ്യവും ഇവര്‍ കൊണ്ട് വരും.
ചോതി നക്ഷത്രക്കാര്‍ വളരെയധികം സ്വാതന്ത്ര്യമുള്ളവരും തന്റേടവും അറിവും കൊണ്ട് നിറഞ്ഞവരുമായിരിക്കും. പലപ്പോഴും ഏത് മനസ്സിനേയും ആഴത്തില്‍ മനസ്സിലാക്കുകയും അത് വഴി കുടുംബത്തില്‍ സമാധാനവും സന്തോഷവും നിറക്കുകയും ചെയ്യുന്നു. ആരോഗ്യത്തിനും സന്തോഷത്തിനും വരെ ഇവരെ വിവാഹം കഴിക്കുന്നത് കാരണമാകുന്നു. പലപ്പോഴും ആത്മീയമായ വളര്‍ച്ച നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട്വരുന്നു
വിശാഖം നക്ഷത്രക്കാര്‍ ഏത് ആഗ്രഹത്തേയംു നിറവേറ്റുന്നതിനായി കഷ്ടപ്പെടുന്നവരായിരിക്കും. മാത്രമല്ല നിശ്ചദാര്‍ഢ്യത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിനും ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവരും ആയിരിക്കും. വിശാഖം നക്ഷത്രക്കാരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത് വഴി നിങ്ങളുടെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും വരെ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. സമൃദ്ധി, അംഗീകാരം, ഭാഗ്യം എന്നിവ നിങ്ങളെ തേടി എത്തും.
അനിഴം നക്ഷത്രത്തില്‍ ജനിച്ചവര്‍ എപ്പോഴും മികച്ച പങ്കാളികളായിരിക്കും. കൂടാതെ ഇവരുടെ ബന്ധത്തിന് ദൃഢതയും സ്ഥിരതയും ഉണ്ടായിരിക്കും. ദീര്‍ഘകാല ദാമ്പത്യവും ദാമ്പത്യ വിജയവും ഭാഗ്യവും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതയും സന്തോഷവും ജീവിതത്തില്‍ മാറ്റ് കൂട്ടും എന്നതില്‍ സംശയം വേണ്ട.
രേവതി നക്ഷത്രം ധനം, ഭാഗ്യം. ആത്മീയത എന്നിവക്ക് പേരുകേട്ട ഗ്രഹമാണ്. അതുകൊണ്ട് തന്നെ ഇവരെ വിവാഹം കഴിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ കൂടി അനുഭവിക്കും. കൂടാതെ അനുകമ്പയോടെ ഒരു വ്യക്തിയോട് പെരുമാറുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഇവരെ വിവാഹം കഴിക്കുന്നതോടെ ഐശ്വര്യവും സന്തോഷവും തേടി എത്തും എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തിന് സൗന്ദര്യവും സന്തോഷവും ലഭിക്കും എന്നതാണ് സത്യം.