Celebrities

‘ചേട്ടന് എല്ലാ കഴിവുകളും കിട്ടിയിരിക്കുന്നത് അമ്മയിൽ നിന്ന്; ഞാൻ അഭിനയിക്കുന്നത് ഒട്ടും താല്പര്യമില്ല’: സുചിത്ര മോഹൻലാൽ | suchitra-mohanlal

മകൾ മായയെ കുറിച്ച് പറയുകയാണെങ്കിൽ ഞാനും അവളും എപ്പോഴും വഴക്കാണ്

തൻ്റെ കുടുംബ വിശേഷങ്ങൾ ആദ്യമായി തുറന്ന് സംസാരിക്കുകയാണ് സുചിത്ര മോഹൻലാൽ. രേഖ മേനോനുമായിട്ടുള്ള പുതിയ അഭിമുഖത്തിലൂടെയാണ് സുചിത്ര മനസ്സ് തുറന്നത്. വീട്ടിൽ എല്ലാവരുടെയും ഭക്ഷണ രീതികളെ കുറിച്ചും മോഹൻലാലിനെയും അദ്ദേഹത്തിൻ്റെ അമ്മയെ കുറിച്ചുമൊക്കെ സുചിത്ര സംസാരിക്കുന്നുണ്ട്. അച്ഛനും മക്കളും തമ്മിൽ അവരുടേതായ ബോണ്ടിങ്ങാണുള്ളത്. ഇവിടെ ഉള്ളപ്പോൾ ഒരുമിച്ചു ബെഡിൽ കെട്ടിപിടിച്ചു കിടക്കുകയും, അപ്പു അദ്ദേഹത്തിൻ്റെ കാല് പിടിച്ചു കൊടുക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും സുചിത്ര പറയുന്നു.

ചേട്ടന് എല്ലാ കഴിവുകളും കിട്ടിയിരിക്കുന്നത് അമ്മയുടേതാണ്. ഇപ്പോൾ അമ്മയ്ക്ക് സംസാരിക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും നമ്മൾ പറഞ്ഞ കാര്യത്തിന് മറുപടി എങ്ങനെയെങ്കിലും തിരിച്ചു പറയും. ചിലപ്പോൾ ഒരു വാക്ക് അല്ലെങ്കിൽ ഒരു ആക്ഷനിലൂടെയാവാം. എൻ്റെ ദൈവമേ എന്ന വാക്കാണ് കൂടുതലായും അമ്മ പറയാറുള്ളത്.

ഇടയ്ക്ക് ഞാൻ ഏഷണി പറയാനൊക്കെ അമ്മയുടെ അടുത്ത് പോകുമെന്ന് സുചിത്ര പറയുന്നു. മാത്രമല്ല ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയാലോ എന്ന് അമ്മയോട് ചോദിച്ചപ്പോൾ സമ്മതിച്ചില്ല. ചേട്ടൻ്റെ ഭാര്യയായിട്ട് പോലും അഭിനയിക്കേണ്ടെന്നാണ് അമ്മ പറഞ്ഞത്. ഞാൻ അഭിനയിക്കുന്നതിനോട് ഒട്ടും താൽപര്യമില്ലായിരുന്നു.

മകൾ മായയെ കുറിച്ച് പറയുകയാണെങ്കിൽ ഞാനും അവളും എപ്പോഴും വഴക്കാണ്. സാധാരണ എല്ലാ അമ്മമാരും പെൺമക്കളും തമ്മിലുള്ള വഴക്ക് പോലെയാണ് ഞങ്ങളുടേതും. എങ്കിലും മകളും ഞാനും ഭയങ്കര അറ്റാച്ചഡ് ആണ്. ഇണക്കം ഉണ്ടെങ്കിലേ പിണക്കം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്ന പോലെയാണത്.

content highlight: suchitra-mohanlal open up