Movie News

ഇക്ക പോയശേഷം ആരും ഉണ്ടായിരുന്നില്ല; സഹായിച്ചത് ദിലീപ് എന്ന് കൊച്ചിൻ ഹനീഫയുടെ കുടുംബം

മലയാള സിനിമാ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട ഹേറ്റേഴ്‌സ് ഇല്ലാത്ത നടനാണ് കൊച്ചിൻ ഹനീഫ. ഇന്നും പഴയ പല കഥാപാത്രങ്ങളിലൂടെ നമ്മെ ചിരിപ്പിക്കുന്നുണ്ട് കൊച്ചിൻ ഹനീഫ.അദ്ദേഹത്തിന്റെ മരണശേഷം ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഭാര്യ ഫാസില. മക്കൾ വളരെ ചെറുതായിരിക്കുമ്പോൾ ആയിരുന്നു കൊച്ചിൻ ഹനീഫയുടെ മരണം. പലരും സഹായിച്ചെങ്കിലും എല്ലാം പ്രതിസന്ധികളിലും ഒപ്പം നിന്നത് ദിലീപ് ആണെന്ന് തുറന്നു പറയുകയാണ് ഫാസില.

ഇടയ്ക്കിടെ വിളിക്കും ഒരു സഹോദരനെപോലെ കണ്ട് എന്തും പറയാമെന്നും ഒരു അഭിമുഖത്തിൽ ഫാസില വ്യക്തമാക്കി. കൊച്ചിൻ ഹനീഫ ഓർമയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആ കുടുംബത്തിന് ഒരു കൈത്താങ് ആകുന്നത് ദിലീപ് ആണ്.