രസികൻ സിനിമയിലൂടെ മലയാളികളുടെ മനംകവർന്ന മലയാളതനിമയുള്ള നടിയാണ് സംവൃത സുനിൽ. സംവൃതയുടെ കട്ടപ്പല്ലിന് ആരാധകർ ഏറെ ഉണ്ടെങ്കിലും കരിയറിന്റെ തുടക്കത്തിൽ നിരവധി വിമർശനങ്ങൾ സംവൃതയ്ക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും താൻ കാര്യമാക്കിയിട്ടില്ലെന്നാണ് സംവൃത പറയുന്നത്. എനിക്ക് ഒരിക്കലും അതൊരു പ്രശ്നമായി തോന്നിയിട്ടില്ല. കാരണം ഞാന്‍ ഇങ്ങനെയാണ്. എന്നെ ഇങ്ങനെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ ചെയ്യട്ടെ എന്നാണ് ഞാൻ നൽകിയ മറുപടിയെന്ന് സംവൃത പറയുന്നു. ഈ കട്ടപ്പല്ല് നല്ല വൃത്തികേടാണ് ഇതുമാറ്റിയാൽ കൂടുതൽ സിനിമ കിട്ടും എന്നായിരുന്നു ആളുകൾ പറഞ്ഞത്. എന്നാൽ ഈ കട്ടപ്പല്ല് വച്ച് കിട്ടുന്ന സിനിമകളൊക്കെ മതിയെന്ന് തീരുമാനിച്ചുവെന്നും സംവൃത പറയുന്നു. ചാനൽ ആഭിമുഖത്തിലാണ് സംവൃതയുടെ പ്രതികരണം. വിവാഹത്തോടെ താരം സിനിമ വിട്ടു. പിന്നീട് നായിക നായകന് എന്ന റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും എത്തി. ഇതിന് ശേഷം സംവൃത സിനിമകളൊന്നും ചെയ്തില്ല.