പ്രേമം സിനിമയിലെ കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് ഷറഫുദ്ധീൻ. ഗിരിരാജൻ കോഴി എന്ന കഥാപാത്രം തിയേറ്ററുകളിൽ പൊട്ടിച്ചിരി പടർത്തിയിരുന്നു. എന്നാൽ വരത്തനിലെ കഥാപാത്രം അൽപ്പം വ്യത്യാസതമായിരുന്നു. ആ കഥാപാത്രത്തെ കുറിച് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ഷറഫുദ്ധീൻ. ഒട്ടും കണക്ട് ചെയ്യാൻ കഴിയാത്ത കഥാപാത്രം ആയതിനാൽ തന്നെ മാനസികമായി പൊരുത്തപ്പെടാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നാണ് ഷറഫുദ്ധീൻ പറയുന്നത്. ഒരു സമൂഹത്തിലെ ഏറ്റവും മോശം വ്യക്തിയാണ് ആ കഥാപാത്രം. പക്ഷെ അമൽ നീരദ് സിനിമ ആയതിനാൽ മറ്റൊന്നും നോക്കാതെ അഭിനയിക്കുകയായിരുന്നു. അമൽ നീരദ് ചിത്രത്തിന്റെ ഭാഗമാവുക എന്നത് വലിയ ആഗ്രഹമായിരുന്നു എന്നും ഷറഫുദ്ധീൻ കൂട്ടിച്ചേർക്കുന്നു.