Movie News

മനോഹരമായ ചിരിയായിരുന്നു മോനിഷയുടേത്; വേർപ്പാട് തീരാനഷ്ടമെന്ന് വിനീത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നിഷ്കളങ്ക ചിരിയോടെ നിൽക്കുന്ന നാടൻ സുന്ദരിയാണ് മോനിഷ. മോനിഷയുടെ വേർപ്പാടിന് ശേഷം വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും ഇന്നലെ കഴിഞ്ഞപോലെ ഓരോ കാര്യങ്ങളും ഓർത്തു പറയുകയാണ് നടൻ വിനീത്. ഇരുവരും ഒന്നിച്ച് നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പോസിറ്റിവിറ്റി നൽകുന്ന ചിരിയായിരുന്നു മോനിഷയുടേതെന്നും ദൂരെ നിന്ന് വരുമ്പോൾ തന്നെ മോനിഷയുടെ ചിരി കേൾക്കാമായിരുന്നു എന്നും വിനീത് പറയുന്നു. അഭിനയം പോലെ തന്നെ ഡാൻസ്നെയും വളരെ സീരിയസ് ആയി സമീപിച്ച വ്യക്തി ആയിരുന്നു മോനിഷ.

സിനിമയെക്കാളും അവരുടെ പാഷനും ഡാന്‍സ് ആയിരുന്നു. നടിയായും നര്‍ത്തികയായും ഒക്കെ തിളങ്ങി നിന്ന സമയത്തുണ്ടായ മോനിഷയുടെ വേർപ്പാട് തീരാനഷ്ടമാണെന്നും വിനീത് കൂട്ടിച്ചേർക്കുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും അഭിനയിച്ച മോനിഷയുടെ അവസാന ചിത്രം ‘ചെപ്പടിവിദ്യ’ ആയിരുന്നു.

Tags: vineeth