Entertainment

ദേവൻ കുപ്ലേരിക്ക് ശബ്ദം നൽകിയത് ഞാൻ തന്നെ, പക്ഷെ ആരും വിശ്വസിക്കുന്നില്ലെന്ന് മനേഷ് മനു

ഹോട്സ്റ്റാർ പ്ലാറ്റ്ഫോമിൽ ഇറങ്ങിയ 1000 ബേബീസ് വെബ് സീരീസ് മികച്ച പ്രേക്ഷക പ്രതികരണം തേടി മുന്നേറുകയാണ്. ഇതിൽ പ്രധാനകഥാപാത്രങ്ങളിൽ ഒന്നായിരുന്നു മനേഷ് മനു അവതരിപ്പിച്ച ദേവൻ കുപ്ലേരി. പാലക്കാട്‌ ശൈലിയിലാണ് കഥാപാത്രത്തിന്റെ സംസാരം. ശബ്ദം നൽകിയതും താൻ തന്നെയാണ് പക്ഷെ പറയുമ്പോൾ ആരും വിശ്വസിക്കുന്നില്ല എന്നും മനേഷ് പറയുന്നു. പാലക്കാട്‌ ശൈലി വേണം എന്നാൽ അത് കളിയാക്കുന്ന പോലെ ആകരുതെന്നും നിർബന്ധയുണ്ടായിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് ആ ശൈലി പഠിച്ചത്. അതിനായി പാലക്കാട്‌ കുറച്ചുനാൾ താമസിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ആരും ഞാനാണ് ശബ്ദം നൽകിയത് എന്നു പറയുമ്പോൾ വിശ്വസിക്കാത്തത് വലിയ സങ്കടം ഉണ്ടാക്കുന്നുണ്ടെന്നും മനേഷ് കൂട്ടിച്ചേർത്തു.
റഹ്മാൻ, നീന ഗുപ്ത, സഞ്ജു ശിവറാം എന്നിവരാണ് സീരീസിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.