Entertainment

ഒടുവിൽ ഒടിടി റിലീസിന് എത്തി ദിലീപ് ചിത്രം ബാന്ദ്ര

ജനപ്രിയ നടൻ ദിലീപും തെന്നിന്ത്യൻ ഗ്ലാമർ നായിക തമന്നയും ഒന്നിച്ച ബിഗ്ബജറ്റ് ചിത്രം ‘ബാന്ദ്ര’ ഒടിടി പ്രദർശനത്തിന് എത്തുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ചിത്രം തിയേറ്ററിലെത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാകും ബാന്ദ്ര ഒടിടിയില്‍ എത്തുക. അരുൺ ഗോപി സംവിധാനം നിർവഹിച്ച ചിത്രത്തിൽ മലയാളത്തിനു പുറമെ തമിഴ് ഹിന്ദി ഭാഷകളിൽ നിന്നും വൻ താരനിര അണിനിരന്നിട്ടുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ചിത്രത്തിനായി ഉദയകൃഷ്ണയാണ്  തിരക്കഥ ഒരുക്കിയത്. മംമ്ത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. വൻ താരനിര അണിനിരന്നെങ്കിലും ആഗോളതലത്തിലെ ആകെ കളക്ഷനില്‍  ബാന്ദ്രയ്ക്ക് വലിയ നേട്ടമുണ്ടാക്കാനായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാന്ദ്ര ആകെ നേടിയ കളക്ഷൻ എത്രയാണ് എന്നത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.