Celebrities

‘രാജു മുംബൈയിലേക്ക് മാറിയത് മകൾക്ക് വേണ്ടി; സ്വത്ത് ഭാഗം വെച്ചിട്ടില്ല’ | mallika-sukumaran

മാസത്തിൽ 20 ദിവസവും സുപ്രിയയും രാജുവും കൊച്ചിയിലാണ്

കുടുംബത്തെക്കുറിച്ച് പ്രചരിച്ച തെറ്റായ വാർത്തകളിൽ പ്രതികരിച്ച് മല്ലിക സുകുമാരൻ. ഈ അടുത്ത കാലത്ത് ഒരാൾ വിളിച്ച് ചേച്ചി സ്വത്തുക്കൾ ഭാ​ഗം വെച്ചില്ലേ എന്ന് ചോദിച്ചു. ഭാ​ഗം വെക്കാനാേ എന്ന് ഞാൻ.

ഭാ​ഗം വെക്കാത്തത് കൊണ്ട് പിള്ളേരൊക്കെ പിണങ്ങിപ്പോയെന്ന് കേട്ടെന്ന് ആ വ്യക്തി എന്നോട് പറഞ്ഞു. ഏത് പിള്ളേർ, എനിക്ക് രണ്ട് പിള്ളേരെ ഉള്ളൂ. അവരൊന്നും എന്നോട് വാങ്ങിക്കാറില്ല. ഞാനവരിൽ നിന്നും വാങ്ങിയിട്ടേ ഉള്ളൂ എന്ന് പറഞ്ഞു. നമ്മൾ ചത്ത് കഴിയുമ്പോൾ നമുക്കുള്ളതെല്ലാം വഴിയേ പോകുന്നവർക്കാണോ. നമ്മുടെ കുഞ്ഞുങ്ങൾക്ക് തന്നെയാണ്. അതിനുള്ള വ്യവസ്ഥ ഉണ്ടാക്കാനുള്ള ബുദ്ധി മല്ലിക ചേച്ചിക്കുണ്ട്.

മുംബൈയിൽ നിന്നാണ് തനിക്കിങ്ങനെ ഒരു കോൾ വന്നതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. ആകെയുണ്ടായ സംഭവം കൊച്ചുമകൾക്ക് സ്കൂൾ അഡ്മിഷന് വേണ്ടി അവർ കുടുംബ സമേതം അങ്ങോ‌ട്ട് പോയി. പക്ഷെ അവിടെ താമസിക്കുന്നു എന്ന് പേരെയുള്ളൂ. മാസത്തിൽ 20 ദിവസവും സുപ്രിയയും രാജുവും കൊച്ചിയിലാണ്. അറിയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും മല്ലിക സുകുമാരൻ ചോദിക്കുന്നു. കൗമുദി മൂവീസിനോ‌ടാണ് പ്രതികരണം.

അടുത്തിടെയാണ് പൃഥിരാജ് മുംബൈയിൽ ഫ്ലാറ്റ് വാങ്ങിച്ചത്. റിപ്പോർട്ടുകൾ പ്രകാരം 30 കോടി രൂപ ചെലവിട്ടാണ് ഈ ഫ്ലാറ്റ് വാങ്ങിയത്. സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ വന്നതിനെതിരെ മല്ലിക സുകുമാരൻ സംസാരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ കള്ളത്തരം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഞാനിതൊന്നും കാണാറില്ല.

ഓരോ ചാനലുകളിൽ ഇങ്ങനെ വന്നെന്ന് ആരെങ്കിലും പറയാറാണ്. എനിക്ക് 70 വയസാകുന്നു. ഈ 70 വർഷക്കാലം ജീവിച്ചത് സോഷ്യൽ മീഡിയയുടെ സർട്ടിഫിക്കറ്റ് കൊണ്ടാണോ. എന്നെ സ്നേ​ഹിക്കുന്നവർ ഒരുപാടുണ്ട്. ശാസിക്കുന്നവരും വിമർശിക്കുന്നവരുമുണ്ട്. ആരോ​ഗ്യകരമായും അനാരോ​ഗ്യകരമായും. ഇതെല്ലാം കേട്ട് തന്നെയാണ് ഈ 70 വർഷക്കാലം ജീവിച്ചത്.

52 വർഷക്കാലം സിനിമയിൽ തന്നെയായിരുന്നു. ഇനി സോഷ്യൽ മീഡിയയെ വിചാരിച്ച് എല്ലാം തിരുത്തേണ്ടതില്ല. ജീവിതം കണ്ട സ്ത്രീയാണ് ഞാൻ. ഈ എഴുതുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം എന്താണ്, ആരാണ് എന്നൊക്കെ എനിക്കറിയാം. ഞാൻ മാത്രമല്ല അവരുടെ ലക്ഷ്യമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

content highlight: mallika-sukumaran-reacts