Entertainment

തമിഴിലും തീ പടർത്താൻ ഉണ്ണി മുകുന്ദൻ്റെ മാർക്കോ, തമിഴ് ടീസർ പുറത്തുവിട്ടു

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചു ഭാഷകളിലായി ഒരുക്കുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ തമിഴ് ടീസർ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരിക്കുന്ന ഈ ടീസർ തമിഴ് ചലച്ചിത്ര രംഗത്ത് ഏറെ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്. തമിഴ് ചലച്ചിത്ര രംഗം എന്നും ആക്ഷൻ സിനിമകൾക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ്. അതുകൊണ്ടുതന്നെ ഈ സിനിമ തമിഴ് സിനിമക്ക് പുതിയ അനുഭവമായി മാറിയിരിക്കുന്നു. ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്കു സിനിമകളിലേയും ബോളിവുഡ് താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നതാണ് ഈ ചിത്രം.
ഒരു പാൻ ഇൻഡ്യൻ സിനിമയെന്നു വിശേഷിപ്പിക്കാം.

ഇൻഡ്യൻ സ്ക്രീനിലെ മികച്ച സംഗീത സംവിധായകൻ രവി ബ്രസൂറിൻ്റെ സംഗീതവും, കലൈകിംഗ്സ്റ്റൻ്റെ എട്ട് ആക്ഷനുകളും ഈ ചിത്രത്തിൻ്റെ ആകർഷണീയത ഏറെ വർദ്ധിപ്പിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഡിസംബർ ഇരുപതിന് പ്രദർശനത്തിനെത്തുന്നു.