Movie News

ഹാരിസൺ ഫോർഡിൻ്റെ റെഡ് ഹൾക്ക് എത്തി; ‘ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് – captain america brave new world trailer out

അടുത്ത വര്‍ഷം ഫെബ്രുവരി 14നാണ് ചിത്രം ആഗോളതലത്തില്‍ റിലീസാകുന്നത്

മാര്‍വല്‍ സ്റ്റുഡിയോയുടെ പുതിയ സൂപ്പര്‍ ഹീറോ ചിത്രം ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. യുഎസിനെതിരെ നടക്കുന്ന ആഗോള ഗൂഢാലോചനയാണ് ഇത്തവണ ക്യാപ്റ്റന്‍ അമേരിക്കയുടെ വിഷയം. ട്രെയിലറിന് രണ്ടര മിനിറ്റിലധികം ദൈർഘ്യമുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി 14നാണ് ചിത്രം ആഗോളതലത്തില്‍ റിലീസാകുന്നത്.

ഹാരിസൺ ഫോർഡ് അഭിനയിക്കുന്ന കേണല്‍ റോസിന്‍റെ റെഡ് ഹൾക്ക് എന്ന കഥാപാത്രത്തെ നേരിടുന്ന ആന്‍റണി മാക്കിയുടെ ക്യാപ്റ്റൻ അമേരിക്കയാണ് ട്രെയിലറിലെ പ്രധാന ഹൈലൈറ്റ്. ജൂലിയസ് ഓനാ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രത്തിൽ ഡാനി റാമിറെസ്, ഷിറ ഹാസ്, സോഷ റോക്മോർ, കാൾ ലംബ്ലി, ജിയാൻകാർലോ എസ്പോസിറ്റോ, ലിവ് ടൈലർ, ടിം ബ്ലേക്ക് നെൽസൺ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നു.

ലാറ കാര്‍പ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. നേരത്തെ മിസ് മാര്‍വല്‍, മാര്‍വല്‍സ് എന്നീ എംസിയു പ്രൊഡക്ടുകള്‍ക്ക് ഇവര്‍ സംഗീതം നല്‍കിയിരുന്നു. ഹരിസണ്‍ ഫോര്‍ഡിന്‍റെ റെഡ് ഹള്‍ക്ക് ആണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ഇത് ആദ്യമായി അത് കാണിക്കുകയും ചെയ്യുന്നുണ്ട് ട്രെയിലറില്‍.

STORY HIGHLIGHT: captain america brave new world trailer out