ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തക്കാളി സഹായകമാണ്. വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ 1 തുടങ്ങിയ അവശ്യ പോഷകങ്ങൾ തക്കാളിയിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകാനും അഴുക്ക് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാനും തക്കാളിയ്ക്ക് കഴിയും. സൺ ടാൻ നീക്കം ചെയ്യാനും മുഖത്തെ കരുവാളിപ്പ് മാറാനും തക്കാളി സഹായകമാണ്.
സൺ ടാൺ നീക്കം ചെയ്യാൻ തക്കാളി ഇങ്ങനെ ഉപയോഗിക്കൂ…
ഒന്ന്…
പഴുത്ത തക്കാളിയുടെ പേസ്റ്റും പഞ്ചസാരയും അൽപം നാരങ്ങാനീരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ചർമ്മത്തിന് തിളക്കം നൽകുന്നതിനും സൺ ടാൻ നീക്കം ചെയ്യുന്നതിനും മികച്ച സ്ക്രബാണ് ഇത്.
രണ്ട്…
തക്കാളിയിൽ സ്വാഭാവികമായും ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കും. തക്കാളി പേസ്റ്റും അൽപം റോസ് വാട്ടറും നന്നായി യോജിപ്പിച്ച് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. സൺ ടാൻ നീക്കം ചെയ്യാൻ മികച്ചാണ് ഈ പാക്ക്.
മൂന്ന്…
രണ്ട് ടീസ്പൂൺ തക്കാളി പേസ്റ്റും അൽപം കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ചടുക. ഉണങ്ങി കഴിഞ്ഞാൽ മുഖം കഴുകുക. വരണ്ട ചർമ്മം അകറ്റുന്നതിന് സഹായകമാണ് ഈ പാക്ക്. ഈ പാക്ക് മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കുകയും ചർമ്മത്തെ തിളങ്ങുന്നതാക്കുകയും ചെയ്യും.
നാല്…
ഒരു പഞ്ഞി എടുത്ത് തക്കാളി നീരിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക. തക്കാളിയിലെ ടാൻ നീക്കം ചെയ്യുന്നതിന് ഈ പാക്ക് സഹായകമാണ്. മാത്രമല്ല, തക്കാളിയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്നു.
content highlight: tomato-face-packs-for-remove-sun-tan