തമിഴിലെ മികച്ച നടന്മാരില് ഒരാളാണ് സത്യരാജ്. ഒരു കാലത്ത് നായക വേഷങ്ങളും ചെയ്തിരുന്ന താരം ഇപ്പോൾ സഹനടൻ, വില്ലൻ റോളുകളിലാണ് കൂടുതൽ തിളങ്ങുന്നത്. ഇപ്പോഴിതാ സത്യരാജിനെ കുറിച്ച് അദ്ദേഹത്തിന്റെ മകൾ ദിവ്യ സത്യരാജ് സോഷ്യൽമീഡിയയിൽ പങ്കിട്ടൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. സത്യരാജിന്റെ ഫോട്ടോ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ദിവ്യയുടെ കുറിപ്പ്. ഇതുവരെ നടൻ പുറംലോകത്തെ അറിയിച്ചിട്ടില്ലാത്ത ചില കാര്യങ്ങളാണ് മകൾ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിംഗിൾ പാരന്റിങ് ചെയ്യുന്നവരെ അഭിനന്ദിച്ചുള്ള കുറിപ്പാണ് ദിവ്യയുടേത്. സിംഗിൾ പാരന്റിങ് ചെയ്യുന്ന എല്ലാ മാതാപിതാക്കളെയും അഭിനന്ദിച്ചുള്ള ഒരു പോസ്റ്റാണിത്. എൻ്റെ അമ്മ നാല് വർഷമായി കോമയിലാണ്. അമ്മ ഞങ്ങളുടെ വീട്ടിലുണ്ട്. ഞങ്ങൾ അമ്മയ്ക്ക് ഒരു പിഇജി ട്യൂബ് വഴിയാണ് ഭക്ഷണം നൽകുന്നത്. അമ്മ ഇത്തരമൊരു അവസ്ഥയിലായപ്പോൾ ഞങ്ങൾ ആകെ തകർന്നുപോയി. പക്ഷെ പ്രതീക്ഷയോടും പോസിറ്റീവിറ്റിയോടും കൂടി ഞങ്ങൾ ഒരു മാറ്റം അമ്മയിലുണ്ടാകുന്നതിനും ആരോഗ്യം മെച്ചപ്പെടുന്നത് കാണാനും കാത്തിരിക്കുന്നു. അമ്മയെ തിരികെ കിട്ടുമെന്ന് ഞങ്ങൾക്കറിയാം. അപ്പ കഴിഞ്ഞ നാല് വർഷമായി വളരെ ഗ്രേറ്റായ ഒരു സിംഗിൾ പാരന്റാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അപ്പയുടെ അമ്മ മരിച്ചു. ഞാനും എൻ്റെ അപ്പയ്ക്ക് ഇപ്പോൾ ഒരു സിംഗിൾ മോമാണ്.
ഞാനും അപ്പയും ചേർന്ന് സിംഗിൾ മോംമ്സിന്റെ ഒരു പവർഫുൾ ക്ലബ് രൂപീകരിക്കുന്നു എന്നാണ് സത്യരാജിന്റെ ചിത്രം പങ്കിട്ട് മകൾ കുറിച്ചത്. പവർറഫുൾ സിംഗിൾ മോംമ്സ്, സിംഗിൾ ബട്ട് സ്ട്രോങ് എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് മകൾ സത്യരാജിന്റെ കുറിച്ചുള്ള കുറിപ്പ് പങ്കിട്ടത്.