Movie News

സിനിമയിൽ അഭിനയിക്കാൻ മണിയൻപിള്ള രാജു അഡ്ജസ്റ്റ്മെന്റ് ചോദിച്ചു! തുറന്നുപറഞ്ഞ് ശരണ്യയുടെ അമ്മ

സിനിമയിൽ അഭിനയിക്കാൻ മകളോട് അഡ്ജസ്റ്റ്മെന്റ് ചോദിച്ചെന്നെ ആരോപണങ്ങൾ തള്ളി സിനിമ, സീരിയൽ നടിയായ ശരണ്യയുടെ അമ്മ. മകൾ സീരിയലിലെ തിരക്കേറിയ അഭിനേതാവായിരുന്നു, എന്നാൽ അഭിനയരംഗത്ത് നിന്ന് ശരണ്യക്ക് യാതൊരു മോശം അനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നും ശരണ്യയുടെ അമ്മ പറയുന്നു.

ചോട്ടാ മുംബെ സിനിമയിൽ മോഹൻലാലിന്റ അനിയത്തിയായി അഭിനയിക്കാൻ അവസരം വന്നെന്നും എന്നാൽ അഡ്ജസ്റ്റ്മെന്റ് വേണമെന്നും   വിളിച്ചപ്പോൾ മണിയൻപിള്ള രാജു പറഞ്ഞെന്നും ശരണ്യ പറഞ്ഞിരുന്നു. അങ്ങനെ നേരിട്ട് മണിയൻപിള്ള രാജുവിനെ വിളിച്ചു. അപ്പോൾ തന്നെ അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കി. അയ്യോ ആ അർത്ഥത്തിൽ അല്ല പറഞ്ഞത്, സീരിയലുകളിൽ അഭിനയിക്കുന്നതിനാൽ ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് കിട്ടുമോ എന്നാണ് ചോദിച്ചതെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി എന്നാണ് ശരണ്യയുടെ അമ്മ പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ ആഭിമുഖത്തിലാണ് ശരണ്യയുടെ അമ്മയുടെ പ്രതികരണം.

അഭിനയരംഗത്ത് സജീവമായി നിന്ന സമയത്ത് കാൻസർ ബാധിച്ചാണ് ശരണ്യ മരിക്കുന്നത്. 2021-ൽ 35-ാം വയസിലാണ് ശരണ്യ ലോകത്തോട് വിട പറഞ്ഞത്.