Movie News

ജവാൻ വില്ലാസ്- സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ് എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു

ഒറ്റപ്പാലം ഫിലിം അക്കാദമിയായ ഒ.എഫ്.എ. ക്രിയേഷൻസിൻ്റെ ബാനറിൽ അരുൺ എസ്. ഭാസ്ക്കർ സംവിധാനം ചെയ്ത എൻ.ആർ.ഐ. ഫിലിം വർക്കേഴ്സ് അസോസിയേറ്റ്സിന്റെ ആദ്യ സംരംഭമായ ജവാൻ വില്ലാസ് സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ് എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിംഗ് ഒറ്റപ്പാലത്തു നടന്നു. ചലച്ചിത പ്രവർത്തകർ, സാമൂഹ്യാ, സാഹിത്യ പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ, എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗാനകല്ലോലിനി സുകുമാരി നരേന്ദ്രമേനോൻ, ഫാത്തിമ്മ ഹസ്സൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ അഴകപ്പൻ എൻ. ചടങ്ങിൻ്റെ ഉദ്ഘാടനം
നിർവ്വഹിച്ചു.

ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയുടെ പിതാവ് ദേവസ്സി . പി.കെ. അധ്യക്ഷസ്ഥാനം നിർവ്വഹിച്ചു. 2025 ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ ഒറ്റപ്പാലവും, തിരുവനന്തപുരവുമാണ്.

സിനിമാമോഹവുമായി നടക്കുന്ന നടക്കുന്ന സാധാരണക്കാരനായ ഒരു യുവാവിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രശസ്തരായ നടി നടൻമാർക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
നാല്നായകൻമാരിൽ പ്രധാന നായകനായി വരുന്നതും രചന നിർവ്വഹിക്കുന്നതും ജാഫർജിയാണ് . ഐശ്വര്യ ജാനകിയാണ് നായിക.