Celebrities

‘സ്വന്തം പടമെന്ന് ഓർത്ത് ഉമ്മ കൊടുക്കാൻ സംവിധായകൻ; ഷൂട്ട് നീണ്ടത് പുലർച്ചെ നാലര വരെ’ | sandra-thomas-recalls

നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന ചുരുക്കം നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ രൂക്ഷമായി വിമർശനങ്ങളാണ് നിർമാതാവ് സാന്ദ്ര തോമസ് സംഘടനയ്ക്കെതിരെ ഉന്നയിച്ചത്. പരസ്യമായി തന്നെ സംഘടനയ്ക്കെതിരെ സാന്ദ്ര തോമസ് രംഗത്ത് വരികയായിരുന്നു. മലയാളത്തിൽ ശ്രദ്ധേയമായ മലയാള സിനിമകളിലൂടെ നിർമാതാവാണ് സാന്ദ്ര തോമസ് . സാന്ദ്രയ്ക്ക് പിന്തുണയുമായി വനിതാ കൂട്ടായ്മ ഉൾപ്പെടെരംഗത്ത് വന്നിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നിർമാതാവാണ് സാന്ദ്ര തോമസ്. നിർമാതാവെന്ന നിലയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന ചുരുക്കം നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര.

നിർമാണത്തിന് പുറമെ ചില സിനിമകളിൽ സാന്ദ്ര അഭിനയിച്ചിട്ടുമുണ്ട്. ആമേൻ, സക്കറിയയുടെ ​ഗർഭിണികൾ, ആട്, പെരുച്ചാഴി തുടങ്ങിയ സിനിമകളിലാണ് സാന്ദ്ര അഭിനയിച്ചത്. ആമേൻ ഒഴിച്ച് ബാക്കി മൂന്ന് സിനിമകളും സാന്ദ്രയും വിജയ് ബാബുവുമാണ് പ്രൊഡ്യൂസ് ചെയ്തത്.

ഇപ്പോഴിതാ സക്കറിയയുടെ ​ഗർഭിണികളിൽ അഭിനയിച്ച അനുഭവങ്ങൾ പങ്കുവെക്കുകയാണ് സാന്ദ്ര തോമസ്. ചിത്രത്തിലെ ഒരു രം​ഗം അഭിനയിക്കാൻ തനിക്കേറെ സമയം വേണ്ടി വന്നെന്ന് സാന്ദ്ര പറയുന്നു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലുമൊക്കെ അഭിനയിക്കാൻ എനിക്ക് പാടാണ്. സക്കറിയയുടെ ​ഗർഭിണികളിൽ വിഷം കൊടുക്കുന്ന സീനുണ്ട്. വിഷം കൊടുത്തിട്ട് ഉമ്മ വെക്കണം. രാത്രി 9 മണിക്ക് ഷൂട്ട് തുടങ്ങി. പത്തരയാെക്കെ ആകുമ്പോൾ തീരും എന്ന് പ്രതീക്ഷിച്ചു.

എന്നാൽ തീർന്നത് രാവിലെ നാലരയ്ക്കാണ്. സ്വന്തം പടമാണെന്നെങ്കിലും ഓർത്ത് ഒന്ന് ഉമ്മ കൊടുക്കെന്ന് സംവിധായകൻ അനീഷ് അൻവർ പറഞ്ഞെന്നും സാന്ദ്ര തോമസ് ചിരിയോടെ ഓർത്തു. വിഷം കൊടുക്കും, പക്ഷെ ഉമ്മ കൊടുക്കാൻ നോക്കി തിരിച്ച് വരും. അവസാനം രണ്ടും കൽപ്പിച്ച് ഉമ്മ കൊടുക്കുകയായിരുന്നെന്നും സാന്ദ്ര തോമസ് പറഞ്ഞു. ആട് എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും സാന്ദ്ര സംസാരിച്ചു.

ചെറിയ റോളായത് കൊണ്ട് അതിനായിട്ട് ഒരു നടിയെ വിളിക്കേണ്ടെന്ന് വിജയ് ബാബു ഉൾപ്പെടെ പറഞ്ഞത് കൊണ്ടാണ് അത് ചെയ്തതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ഇപ്പോൾ പിള്ളേർ പറയുന്നത് അമ്മ അഭിനയിക്ക്, പ്രൊഡ്യൂസ് ചെയ്യേണ്ടെന്നാണ്. അവർ പറഞ്ഞത് കൊണ്ട് ചെയ്ത് നോക്കണമെന്നുണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ആമേനിലെ കഥാപാത്രം താനും തമ്മിൽ നല്ല സാമ്യമുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.

നിലവിൽ പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് സാന്ദ്രയുള്ളത്. സംഘടനുമായി പ്രശ്നമുണ്ടെങ്കിലും ബദൽ സംഘടനയുണ്ടാക്കുന്നത് ഇതിന് പരിഹാരമല്ലെന്ന് കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് വ്യക്തമാക്കി. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ നേതൃനിരയിലുള്ളവർ ലൈം​ഗിക ചുവയോടെ സംസാരിച്ചു എന്ന് സാന്ദ്ര പരാതിപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് സാന്ദ്രയെ പുറത്താക്കിയത്. ഒരു നിർമാതാവായ തനിക്ക് ഇങ്ങനെയൊരു സാഹചര്യമുണ്ടായെങ്കിൽ സാധാരണ ആർട്ടിസ്റ്റുകളുടെയും ടെക്നീഷ്യൻസിന്റെയും അവസ്ഥ എന്തായിരിക്കുമെന്നും കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് ചോദിച്ചു. സംഘടനയുടെ നേതൃത്വത്തിലുള്ള നിർമാതാവ് സുരേഷ് കുമാറിന്റെ പെരുമാറ്റം കിം ജോങ് ഉന്നിനെ പോലെയാണെന്നും സാന്ദ്ര വിമർശിച്ചു.

content highlight: sandra-thomas-recalls