Celebrities

‘സംസാരിച്ച് കഴിഞ്ഞാൽ പിന്നെ എന്തെങ്കിലുമൊക്കെ പറയൂട്ടോ, ഇതൊക്കെ യുട്യൂബിൽ വരും’; കാവ്യക്കൊപ്പം ദിലീപ് ! Kavya Madhavan

കുടുംബിനിയില്‍ നിന്നും ബിസിനസ് രംഗത്തേക്കും മോഡലിങ്ങിലുമൊക്കെ സജീവമായി കൊണ്ടിരിക്കുകയാണ്

എട്ട് വര്‍ഷമായി അഭിനയത്തില്‍ നിന്നും പൂര്‍ണമായിട്ടും വിട്ട് നില്‍ക്കുകയാണ് നടി കാവ്യ മാധവന്‍. എന്നിരുന്നാലും താരമൂല്യം ഇപ്പോഴും തനിക്കുണ്ടെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് നടി. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തോടെയാണ് കാവ്യ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. പിന്നീട് പൊതുപരിപാടികളില്‍ പോലും നടി സജീവമായിരുന്നില്ല. എന്നാലിപ്പോള്‍ കുടുംബിനിയില്‍ നിന്നും ബിസിനസ് രംഗത്തേക്കും മോഡലിങ്ങിലുമൊക്കെ സജീവമായി കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ നിർമാതാവ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹ റിസപ്ഷന് ദിലീപിനൊപ്പം എത്തിയ കാവ്യയുടെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിൽ നിരവധി സിനിമകൾ നിർമ്മിച്ചിട്ടുള്ള നിർമാതാവാണ് രവി. ദിലീപും കാവ്യയുമെല്ലാം അദ്ദേഹം നിർമ്മിച്ച സിനിമകളിൽ ഭാ​ഗമായിട്ടുണ്ട്.

ദിലീപും കാവ്യയും മാത്രമല്ല ജയറാം, പാർവതി, മമ്മൂട്ടി, സംവിധായകൻ തുളസീദാസ്, നടി മേനക, ചിപ്പി തുടങ്ങി ഒട്ടുമിക്ക താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കാവ്യയും ദിലീപും റിസപ്ഷനിലാണ് പങ്കെടുത്തത്. ഹെവി ​ഗോൾഡൺ ബീഡ്സ് വർക്കുള്ള വെളുത്ത സൽവാറായിരുന്നു കാവ്യ ധരിച്ചിരുന്നത്. വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ച് ഫോർമൽ ലുക്കിലായിരുന്നു ദിലീപ് എത്തിയത്.

റിസപ്ഷനെത്തിയ ഇരുവരും സിനിമാ മേഖലയിലുള്ള സുഹൃത്തുക്കളോടെല്ലാം സൗഹൃദം പങ്കുവെക്കുകയും ഒപ്പം നിന്ന് ഫോട്ടോ പകർത്തുകയും എല്ലാം ചെയ്തു. അതിനിടയിൽ ചടങ്ങ് പകർത്താനെത്തിയ മീഡിയയോട് കാവ്യ മകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഒരു സ്ത്രീയാണ് മാമാട്ടിയെന്ന് വിളിക്കുന്ന മഹാലക്ഷ്മിക്ക് പാട്ടിനോട് പ്രിയമുണ്ടോയെന്ന കാര്യം കാവ്യയോട് ചോദിച്ചത്. അതിന് ഒട്ടും ജാഡയില്ലാതെ കൃത്യമായി തന്നെ പ്രിയ നടി മറുപടി പറഞ്ഞു.

അവൾക്ക് മെലോഡിയസായിട്ടുള്ള പാട്ടുകളാണ് ഇഷ്ടം. ചിത്ര ചേച്ചി പാടിയ തീരമേ, അമ്പിളി മൂവിയിലെ ആരാധികേ എന്നൊരു പാട്ടില്ലേ അങ്ങനത്തെ പാട്ടുകളാണ് അവൾക്ക് ഇഷ്ടം എന്നാണ് കാവ്യ പറഞ്ഞത്. തുടക്കത്തിൽ ഇതൊക്കെ വീഡിയോയാക്കി പകർത്തുന്നുണ്ടെന്ന കാര്യം കാവ്യ ശ്രദ്ധിച്ചില്ല. അത് തിരിച്ചറിഞ്ഞപ്പോൾ അയ്യോ… ഇതൊക്കെ എന്തിനാണ് എടുക്കുന്നത് ചോദിച്ച് നാണത്തോടെ ക്യാമറയിൽ നിന്നും കാവ്യ മാറി നിൽക്കുന്നതും കാണാം.

ഇതിനിടയിൽ ഭാര്യയോട് ഇതൊക്കെ യുട്യൂബിൽ വരും… സംസാരിച്ച് കഴിഞ്ഞാൽ പിന്നെ എന്തെങ്കിലുമൊക്കെ പറയൂട്ടോ… എന്ന് ദിലീപ് കൗണ്ടർ പറയുന്നതും കേൾക്കാം. വീഡിയോ വൈറലായതോടെ കാവ്യ വീണ്ടും മെലിഞ്ഞ് കൂടുതൽ സുന്ദരിയായി എന്നാണ് ഏറെയും കമന്റുകൾ. അടുത്തിടെയായി ലക്ഷ്യയ്ക്ക് വേണ്ടി മോഡലിങ് ആരംഭിച്ചിട്ടുണ്ട് കാവ്യ. അതുകൊണ്ട് കൂടിയാകും താരം പഴയ ഫിറ്റ്നസിലേക്ക് തിരികെ വരാൻ ശ്രമിക്കുന്നത്.

കാവ്യയുടെ സംസാരത്തിലെ ലാളിത്യവും നിഷ്കളങ്കതയും പോയിട്ടില്ലെന്നും ഇപ്പോഴും ആ പഴയ നീലേശ്വരംകാരി തന്നെയാണ് സംസാരത്തിലെന്നും കമന്റുകളുണ്ട്. അതേസമയം ചിലർ പതിവുപോലെ ദിലീപിനേയും കാവ്യയേയും പരി​ഹസിച്ചും എത്തി. കുടുംബം കലക്കി പോലുള്ള പ്രയോ​ഗങ്ങളൊക്കെ ചിലർ നടിയെ അപമാനിക്കാനായി കമന്റിൽ ഉപയോ​ഗിച്ചിട്ടുണ്ട്. ചിലർ മാന്യമായി വസ്ത്രം ധരിക്കുന്നത് നടിയെ പ്രശംസിച്ചിട്ടുമുണ്ട്.

സുജാതയ്ക്കും കുടുംബത്തിനുമൊപ്പം നിന്നുള്ള കാവ്യയുടേയും ദിലീപിന്റെയും ചിത്രങ്ങളും വൈറലാണ്. സിനിമയിൽ സജീവമല്ലെങ്കിലും സിനിമയിൽ നിന്ന് കിട്ടിയ സൗഹൃദങ്ങളൊക്കെ നിലനിർത്തുന്നുമുണ്ട് കാവ്യ.

വിവാഹത്തോടെയാണ് സിനിമ ജീവിതം കാവ്യ മാധവൻ അവസാനിപ്പിച്ചത്. ഇന്ന് ഭാര്യ, അമ്മ റോളുകളിൽ തിളങ്ങുകയാണ് താരം. ഒപ്പം ലക്ഷ്യയെന്ന വസ്ത്ര ബ്രാന്റിന്റെ ജോലികളിലും കാവ്യ വ്യാപൃതയാണ്. ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരം സിനിമ ഉപേക്ഷിച്ചപ്പോൾ ആരാധകരെല്ലാം നിരാശയിലായിരുന്നു. ദിലീപുമായുള്ള വിവാഹശേഷം ചെന്നൈയിൽ സെറ്റിൽഡാണ് കാവ്യ. 2016ലായിരുന്നു ഇരുവരുടെയും വിവാഹം.

പിന്നീട് അഭിമുഖങ്ങളിൽ പോലും കാവ്യ പ്രത്യക്ഷപ്പെടാതെയായി. ദിലീപ് വഴിയാണ് കാവ്യയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. മാത്രമല്ല മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ സജീവമായപ്പോഴും കാവ്യയുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കാറുണ്ടായിരുന്നു. മഹാലക്ഷ്മി സ്കൂളിൽ പോയി തുടങ്ങിയ ശേഷമാണ് കാവ്യയ്ക്ക് തന്റെ ബിസിനസിലേക്ക് ശ്രദ്ധ കൊടുക്കാൻ സാധിച്ച് തുടങ്ങിയത്.

content highlight: kavya-madhavan-open-up